Muslim Students Federation
"ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയ വിഹായസ്സിലെ വെള്ളിനക്ഷത്രമാണ് എം.എസ്.എഫ്"
======================================
1936,
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ഉജജ്യലമായ നേതൃത്വം വഹിക്കുന്ന രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ "മുസ്ലിം ലീഗും" "ഇന്ത്യൻ നാഷണൽ കോൺഗ്രസും"
മുസ്ലിം ലീഗ് അധ്യക്ഷൻ ഖാഇദെ അസം മുഹമ്മദലി ജിന്നാ സാഹിബും, കോൺഗ്രസ് അധ്യക്ഷൻ ജവഹർലാൽ നെഹ്റുവും ഒന്നിച്ചിരുന്നു,
ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാൻ ഒരു പൊതു വിദ്യാർത്ഥി പ്രസ്ഥാനം എന്നതാണ് അജണ്ട,
അങ്ങിനെ 1936 ഓഗസ്റ്റ് 12ന് AISF (All India Students Federation) രൂപീകൃതമായി......!!
പക്ഷേ!
AISF വേണ്ടത് പോലെ പ്രായോഗികമായില്ല,
(പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി AISF നെ "അപഹരിച്ചു")
ഇന്ത്യയിലെ മുസ്ലിം വിദ്യാർത്ഥി സമൂഹത്തിന്റെ സമൂലമായ പുരോഗതിക്കും ഉയർച്ചക്കും നായകത്വം വഹിക്കാൻ മുസ്ലിം ലീഗിന് സ്വന്തമായി ഒരു വിദ്യാർത്ഥി സംഘടന വേണം എന്ന ചിന്ത ജിന്നാ സാഹിബിൽ ഉടലെടുത്തു......!!
ജിന്നാ സാഹിബിന്റെ നിർദേശപ്രകാരം മുഹമ്മദ് നുഅമാൻ എന്ന അലീഗറിലെ വിദ്യാർത്ഥി MSF ന്റെ രൂപീകരണത്തിന് ശ്രമങ്ങൾ നടത്തിയിരുന്നു.
1936ൽ തന്നെ ഖാഇദെ അസമിന്റെ ആഹ്വാന പ്രകാരം വിവിധ പ്രവിശ്യകളിലും, യൂണിവേഴ്സിറ്റികളിലും മുസ്ലിം ലീഗുമായി ബന്ധപെട്ട് വിദ്യാർത്ഥി കൂട്ടായിമകൾ ഉയർന്നു വന്നു....!!
വ്യവസ്ഥാപിതമായ "മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനം" എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാൻ മുസ്ലിം ലീഗ് നേതാവും ചിന്തകനും വിശ്വ മഹാകവിയുമായ ഡോ.അല്ലാമാ മുഹമ്മദ് ഇഖ്ബാൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു.......!!
മുസ്ലിം ലീഗിനെ നെഞ്ചിലേറ്റുകയും ഖാഇദെ അസമിനെയും അല്ലാമാ ഇഖ്ബാലിനെയും ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത ഊർജ്ജസ്വലരായ നിരവധി വിദ്യാർത്ഥികൾ പഞ്ചാബിലുണ്ടായിരുന്നു.
മഹാനായ ഇഖ്ബാലിന്റെ ദേശമായിരുന്ന പഞ്ചാബ് വിദ്യാർത്ഥി മുന്നേറ്റത്തിന് പാകമായ മണ്ണായിരുന്നു.
മത- ധാർമ്മിക - വിദ്യാഭ്യാസ -സാഹിത്യ രംഗങ്ങളിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുവാൻ നിരവധി സംഘടനകൾ അവിടെ പ്രവർത്തിച്ചിരുന്നു. പ്രത്യേകിച്ച് അല്ലാമാ ഇഖ്ബാൽ മേൽനോട്ടം വഹിച്ചിരുന്ന "Inter College Muslim Brotherhood"
മുസ്ലിം ലീഗിന്റെ ജ്വലിക്കുന്ന യൗവ്വനങ്ങളായിരുന്ന അബ്ദുൽ സത്താർ ഖാൻ നിയാസി, മിയാൻ മുഹമ്മദ് ഷാഫി, ഹമീദ് നിസാമി, അബ്ദുൽ ഇസ്ലാം ഖുർഷിദ് എന്നീ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. അവർ അല്ലാമാ ഇഖ്ബാലിന്റെ ആശിർവാദത്തോടെ MSF ന്റെ രൂപീകരണത്തിനായി കഠിനാനാധ്യാനം ചെയ്തു.....!!!
1937 സെപ്തംബർ 1ന് പഞ്ചാബ് പ്രവിശ്യയിലെ ലഹോറിലെ ഇസ്ലാമിയ കോളേജിൽ ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നവചരിതം രചിച്ച് MSF (Muslim Students Federation) സ്ഥാപിതമായി.
ഹമീദ് നിസാമിയായിരുന്നു പ്രസിഡന്റ്, ഡോ.അബ്ദുൽ ഇസ്ലാം ഖുർഷിദ് ജനറൽ സെക്രട്ടറിയും.
ഹമീദ് നിസാമിയായിരുന്നു ഇസ്ലാമിയ കോളേജ് വിദ്യാർത്ഥി യൂണിയന്റെ ജനറൽ സെക്രട്ടറി.....!!!
എം.എസ്.എഫിന്റെ സ്ഥാപനത്തിലും ഇന്നും അന്തസോടെ നാം ഉയർത്തി കാണിക്കുന്ന MSF ന്റെ മഹത്തായ ലക്ഷ്യങ്ങളും അടിസ്ഥാന തത്വങ്ങളും തയ്യാറാക്കിയതിന്റെ പിന്നിലും അല്ലാമാ ഇഖ്ബാൽ എന്ന ലോകം ദർശിച്ച ഏറ്റവും വലിയ ദാർശനികന്റെ കരങ്ങളായിരുന്നു എന്നത് ഓരോ എം.എസ്.എഫ്കാരനും അഭിമാനിക്കാം......!!!
1937 ഒക്ടോബർ 15-18 വരെ ലക്നൗവിൽ ചേർന്ന മുസ്ലിം ലീഗ് ദേശിയ കൗൺസിൽ യോഗമാണ് അഖിലേന്ത്യാ തലത്തിൽ വിദ്യാർത്ഥി സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്.
മുസ്ലിം ലീഗ് ലേബലിൽ പ്രവർത്തിച്ചിരുന്ന സംഘടനകളായ അബ്ദുൽ സത്താർ ഖാൻ നിയാസി നായകത്വം വഹിച്ച
പഞ്ചാബ് പ്രവിശ്യാ MSF, മുഹമ്മദ് വസീഖ് പ്രസിഡന്റായ ഓൾ ബംഗാൾ സ്റ്റുഡൻസ് ലീഗ്, ലക്നൗ മുസ്ലിം സ്റ്റുഡൻസ് കോൺഫ്രൻസ്, മുഹമ്മദ് നുഅമാൻ നേതൃത്വം നൽകിയ അലീഗർ മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ എന്നിവയെ സംയോജിപ്പിച്ചാണ് All India MSF കമ്മിറ്റി രൂപീകരിക്കപ്പെട്ടത്......!!
1937 ഡിസംബർ 27ന് വിദ്യാർത്ഥി സമ്മേളനം കൽക്കത്തയിൽ നടന്നു. വിവിധ പ്രവിശ്യകളിൽ നിന്നും മുന്നോറോളം പ്രതിനിധികൾ പങ്കെടുത്തു. മഹാനായ ഖാഇദെ അസം മുഹമ്മദലി ജിന്നാ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ All India MSF കമ്മിറ്റി നിലവിൽ വന്നു.
മഹ്മൂദാബാദ് രാജ മുഹമ്മദ് ആമിർ അഹമ്മദ് ഖാൻ പ്രഥമ പ്രസിഡന്റായും, മുഹമ്മദ് നുഅമാൻ ജനറൽ സെക്രട്ടറിയായും,
മുഹമ്മദ് വസീഖ് ഓർഗനൈസിംഗ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിദ്ധീകരണമായ "Awakening"(ബെദാരി: ഉർദു) എഡിറ്ററായി ഹസൻ അഹമ്മദ് റാസിയെ ചുമതലപ്പെടുത്തി
സമ്മേളനത്തിൽ ജിന്നാ സാഹിബ് നടത്തിയ പ്രൗഢഗംഭീരമായ പ്രഭാഷണം വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിലെ വിപ്ലവാത്മകമായ ഏടായിരുന്നു,
"We do not want to be reduced to the position of the Negroes of America"
MSF ന്റെ മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് ജിന്നാ സാഹിബ് കരുത്ത് പകർന്നു
ഇന്ത്യയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായി രൂപം കൊണ്ട ആദ്യ സംഘടനയാണ് MSF
MSF എന്നത് ജിന്നാ സാഹിബിന് വൈകാരികമായിരുന്നു.
വിദ്യാർത്ഥികളാണ് രാജ്യത്തിന്റെയും സമുദായത്തിന്റെയും മുസ്ലിം ലീഗിന്റെയും അടിത്തറ എന്ന് അദ്ദേഹം വിശ്വസിച്ചു.
MSF ന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ പിന്തുണയും സഹായവും ഉദാത്തവും മാതൃകാപരവുമാണ്.....
രാജ്യത്താകമാനം MSF കമ്മിറ്റികൾ രൂപീകരിക്കാൻ മുസ്ലിം ലീഗ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തു. അതിനായി പ്രവിശ്യാ/ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റികൾക്ക് സർക്കുലറുകൾ അയച്ചു. താഴെ തട്ടിൽ മുതൽ കാമ്പസ് തലങ്ങളിലും എം.എസ്.എഫ് കമ്മിറ്റികൾ നിലവിൽ വന്നു. വിവിധ സമ്മേളനങ്ങൾ മുസ്ലിം വിദ്യാർത്ഥി മുന്നേറ്റത്തിന്റെ കാഹളങ്ങളായി മാറി....
മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലയിൽ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ MSF സജീവമായി പങ്കെടുത്തു.....
എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ - സാഹിത്യ മാസികകളും ജേർണലുകളും പ്രസിദ്ധീകരിച്ചു.
ഇംഗ്ലീഷ്, ഉറുദു, ഗുജറാത്തി ഭാഷകളിൽ അച്ചടിച്ച സൂറത്ത് MSFന്റെ "Crescent"
സെൻട്രൽ പ്രൊവിൻഷ്യൽ MSFന്റെ "Sovenier"
ബെദാർ MSFന്റെ "Muslim Times"
യുപി MSFന്റെ "Spirit of Youth" പ്രധാനപ്പെട്ടവയാണ്....
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുസ്ലിം വിദ്യാർത്ഥിനികളെ MSF ൽ സജീവമാക്കാനും വിദ്യാഭ്യാസ -സാമൂഹിക രംഗങ്ങളിൽ കൈപിടിച്ചുയർത്തുവാനും രൂപീകരിച്ച വിംഗാണ് "Muslim Women Students Federation"
ഖാഇദെ അസമിന്റെ സഹോദരി ഫാത്തിമ ജിന്നയും മൗലാന മുഹമ്മദലിയുടെ സഹദർമ്മിണി അംജദി ബാനു ബീഗവും സംഘാടനത്തിന് നേതൃത്വം നൽകി.......
ആദ്യ കൺവീനർ ബീഗം ഷയിസ്ത ഇഖ്റാമുള്ളയായിരുന്നു.
ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും Phd (ഡോക്ടറേറ്റ്) നേടിയ ആദ്യ മുസ്ലിം വനിതയാണ് ബീഗം ഇഖ്റാമുള്ള.
വിഭജനാനന്തരം മൊറോക്കോയിലെ പാക്കിസ്ഥാന്റെ അംബാസിഡറായിരുന്നു.
1942ൽ "Muslim Women Students Federation" ന്റെ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.....
എം.എസ്.എഫ് മലബാറിൽ.......
മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും അന്ന് മലബാർ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.എം സീതി സാഹിബിന്റെ നേതൃത്വത്തിൽ 1942 ഫെബ്രുവരി 28ന് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം സ്ക്കൂളിൽ വിളിച്ചു ചേർത്ത വിദ്യാർത്ഥി സംഗമത്തിൽ MSF മലബാർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.
സി.എച്ച് മുഹമ്മദ് കോയ സാഹിബ് ഈ കമ്മിറ്റിയിൽ ജോ.സെക്രട്ടറിയായിരുന്നു......
മലബാറിന്റെ വിവിധ മേഖലകളിൽ MSF സജീവമായി. വിദ്യാർത്ഥികളെ വിദ്യാഭ്യാസ രംഗത്ത് കൈപിടിച്ചുയർത്തുവാൻ പദ്ധതികൾ ആവിഷ്ക്കരിച്ചു. എം.എസ്.എഫ് സമ്മേളനങ്ങളിൽ ഉത്തരേന്ത്യയിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു, വിദ്യാർത്ഥി സമൂഹം ആവേശത്തോടെ അണിനിരന്നു.
1944ലെ പൊന്നാനി സമ്മേളനത്തിൽ അന്ന് മൈസൂറിലെ എം.എസ്.എഫ് നേതാവായിരുന്ന ഇബ്രാഹീം സുലൈമാൻ സേട്ട് സാഹിബ് പങ്കെടുത്തിരുന്നു.
പിന്നീട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വമ്പിച്ച സമ്മേളനത്തിൽ പഞ്ചാബ് പ്രീമിയറും (പ്രധാനമന്ത്രി) മുസ്ലിം ലീഗ് നേതാവുമായിരുന്ന സർ സിക്കന്തർ ഹയാത്ത് ഖാന്റെ പുത്രൻ ഷൗക്കത്ത് ഹയാത്ത് ഖാൻ പങ്കെടുത്തു.
കോഴിക്കോട് സന്ദർശിച്ച മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നവാബ് സാദാ ലിയാഖത്ത് അലി ഖാൻ മലബാർ ജില്ലാ MSFന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. സി.എച്ചിന്റെ മനോഹരമായ പ്രഭാഷണം കേട്ട് ആകൃഷ്ടനായ നവാബ് സാദാ അദ്ദേഹത്തെ അഭിനന്ദിക്കുകയും അലീഗറിൽ പഠിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. നവാബ് സാദയുടെ വാക്കുകൾ സി.എച്ചിനെ ആവേശഭരിതനാക്കി.....
മുസ്ലിം ലീഗ് തീരുമാനപ്രകാരം 1946ലെ ജനറൽ ഇലക്ഷനിൽ MSF പ്രവർത്തകർ സജീവമായി രംഗത്തിറങ്ങി,
പാർട്ടിയുടെ ചരിത്ര വിജയത്തിന് പിന്നിൽ രാജ്യമാകെ MSF മുഖ്യപങ്ക് വഹിച്ചു. മലബാറിലും അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചു.......
വിഭജനത്തോടെ സംഘടനയുടെ പ്രവർത്തനങ്ങൾ പലമേഖലകളിലും നിർജീവമായി,
എന്നിരുന്നാലും സീതി സാഹിബിന്റെയും സി.എച്ചിന്റെയും പ്രയത്നങ്ങൾ MSF നെ സജീവമാക്കി നിലനിർത്തി.....
1956ൽ ഐക്യ കേരളം പിറന്നു,
1958 ഒക്ടോബർ 15ന് ആലപ്പുഴയിലെ ലജനത്ത് നഗറിലെ സമ്മേളനത്തിൽ കേരളാ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റി നിലവിൽ വന്നു.
വിവിധ കാലങ്ങളിൽ നേതൃത്വം വഹിച്ചവർ പ്രസ്ഥാനത്തെ പോറ്റി വളർത്തി,
പ്രിയപ്പെട്ട ഹബീബ് റഹ്മാന്റെ നേതൃത്വം എം.എസ്.എഫിനെ കേരളത്തിന്റെ മണ്ണിൽ അജയ്യമാക്കി,
ക്യാമ്പസ്, യൂണിവേഴ്സിറ്റി തലങ്ങളിൽ എം.എസ്.എഫ് കരുത്താർജിച്ചു,
ഹബീബിന്റെ പരിശ്രമത്തിൽ ദേശീയതലത്തിലും എം.എസ്.എഫ് ചലനാത്മകമായി.......
തുടർന്ന് 2016 ഡിസംബർ 17ന് പാലക്കാട് നടന്ന എം.എസ്.എഫ് ദേശീയ സമ്മേളനം രാജ്യത്താകമാനം എം.എസ്.എഫിന് പുതുജീവൻ നൽകി.
ടി.പി അഷറഫലി പ്രസിഡന്റായി നിലവിൽ വന്ന ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കമ്മിറ്റി രൂപീകരിക്കുകയും നിരവധി കേന്ദ്ര സർവ്വകലാശാലകളിൽ എം.എസ്.എഫ് നിർണായക ശക്തിയായി മാറുകയും,വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തു.
ഉത്തരദേശത്ത് നിന്നും മിടുക്കന്മാരായ നേതാക്കന്മാർ എം.എസ്.എഫ് നേതൃത്വത്തിലേക്ക് ഉയർന്ന് വന്നത് സംഘടനയുടെ വളർച്ചക്ക് കരുത്തേകി.....
ചരിത്രത്തെ നാം വസ്തുതാപരമായി ചർച്ച ചെയ്യണം,
പലരും അവരുടെ രീതിയിൽ പലതും പറഞ്ഞ് തെറ്റിന്തരിപ്പിക്കുന്നു.
നാം തന്നെ നമ്മുടെ അഭിമാനകരമായ ഗതകാലത്തെ വിസ്മരിക്കുന്നത് കൊടും പാതകമാണ്.
ചരിത്രത്തെ വളച്ചൊടുക്കുക വഴി ഇത്രമാത്രം അന്തസ്സുറ്റ ഒരു പൈതൃകത്തെയും,തലയെടുപ്പുള്ള നേതാക്കന്മാരെയുമാണ് നഷ്ടപ്പെടുത്തുന്നത് എന്ന് നാം ചിന്തിക്കണം.....
MSF ന്റെ യഥാർത്ഥ ചരിത്രം നാം ഇങ്ങനെ വായിക്കണം,
1937 സെപ്തംബർ 1ന് MSF സ്ഥാപിതമായി,
1937 ഡിസംബർ 27ന് പ്രഥമ ദേശീയ കമ്മിറ്റി നിലവിൽ വന്നു
1942 ഫെബ്രുവരി 28ന് MSF മലബാർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു,
1958 ഒക്ടോബർ 15ന് കേരള സംസ്ഥാന MSF കമ്മിറ്റി നിലവിൽ വന്നു......
ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്നതിൽ വെച്ച് ഏറ്റവും പാരമ്പര്യവും പൈതൃകവും അവകാശപ്പെടാൻ കഴിയുന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ് MSF,
MSF ഇന്ന് വളർച്ചയുടെ പാതയിലാണ്,
രാജ്യമാകെ ദ്വിവർണ്ണ കൊടി പാറി പറക്കട്ടെ......

Comments
Post a Comment