ഇന്ത്യൻ ഭരണഘടനയും മുസ്‌ലിം ലീഗും
Reposted: "ഇന്ത്യൻ ഭരണഘടനയും മുസ്‌ലിം ലീഗും" ==================================== 1946ൽ ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തി, അധികാര കൈമാറ്റമാറ്റത്തിനുള്ള മുന്നൊരുക്കങ്ങളായിരുന്നു ലക്ഷ്യം!! 1946ലെ പൊതുതെരഞ്ഞെടുപ്പിൽ മഹാനായ ജിന്നാ സാഹിബിന്റെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് കൈവരിച്ചത് ചരിത്ര വിജയമായിരുന്നു!! ക്യാബിനറ്റ് മിഷൻ പ്ലാനിന്റെ ഭാഗമായി ഇന്ത്യക്ക് ഒരു വ്യവസ്ഥാപിത ഭരണഘടനാ നിർമ്മിക്കുവാൻ "ഭരണഘടനാ നിർമ്മാണ സഭ" രൂപീകരിക്കാൻ തീരുമാനിച്ചു. ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ് 208 സീറ്റും മുസ്‌ലിം ലീഗ് 73 സീറ്റും നേടി!! ഖാഇദെ അഅസം മുഹമ്മദലി ജിന്നാ സാഹിബ്, നവാബ് സാദാ ലിയാഖത്തലി ഖാൻ ഉൾപ്പടെ ഉഗ്രപ്രതാപികളായ മുസ്‌ലിം ലീഗ് നേതാക്കന്മാർ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഖാഇദെ അസമിന്റെ നിർദേശപ്രകാരം മുസ്‌ലിം ലീഗ് പിന്തുണയിലാണ് ഡോ.ബി.അർ അംബേദ്ക്കർ ബംഗാളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്!! (പിന്നീട് ഭരണഘടനാ നിർമ്മാണ സഭയുടെ ചെയർമാനായി അംബേദ്ക്കർ നിയമിക്കപ്പെട്ടു) ഭരണഘടന അസംബ്ലിയിൽ നിന്നാണ് ഇടക്കാല സ...