Posts

Showing posts from July, 2022

ഇന്ത്യൻ ഭരണഘടനയും മുസ്‌ലിം ലീഗും

Image
Reposted: "ഇന്ത്യൻ ഭരണഘടനയും മുസ്‌ലിം ലീഗും" ==================================== 1946ൽ ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തി, അധികാര കൈമാറ്റമാറ്റത്തിനുള്ള മുന്നൊരുക്കങ്ങളായിരുന്നു ലക്ഷ്യം!! 1946ലെ പൊതുതെരഞ്ഞെടുപ്പിൽ മഹാനായ ജിന്നാ സാഹിബിന്റെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് കൈവരിച്ചത് ചരിത്ര വിജയമായിരുന്നു!! ക്യാബിനറ്റ് മിഷൻ പ്ലാനിന്റെ ഭാഗമായി ഇന്ത്യക്ക് ഒരു വ്യവസ്ഥാപിത ഭരണഘടനാ നിർമ്മിക്കുവാൻ "ഭരണഘടനാ നിർമ്മാണ സഭ" രൂപീകരിക്കാൻ തീരുമാനിച്ചു. ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ് 208 സീറ്റും മുസ്‌ലിം ലീഗ് 73 സീറ്റും നേടി!! ഖാഇദെ അഅസം മുഹമ്മദലി ജിന്നാ സാഹിബ്, നവാബ് സാദാ ലിയാഖത്തലി ഖാൻ ഉൾപ്പടെ ഉഗ്രപ്രതാപികളായ മുസ്‌ലിം ലീഗ് നേതാക്കന്മാർ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഖാഇദെ അസമിന്റെ നിർദേശപ്രകാരം മുസ്‌ലിം ലീഗ് പിന്തുണയിലാണ് ഡോ.ബി.അർ അംബേദ്ക്കർ  ബംഗാളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്!! (പിന്നീട് ഭരണഘടനാ നിർമ്മാണ സഭയുടെ ചെയർമാനായി അംബേദ്ക്കർ നിയമിക്കപ്പെട്ടു) ഭരണഘടന അസംബ്ലിയിൽ നിന്നാണ് ഇടക്കാല സ...

വൈക്കം മുഹമ്മദ് ബഷീർ

Image
"ബഷീറിനു ഭ്രാന്തു വന്നു ! ഞങ്ങൾക്കെന്താ വരാത്തത് ? ചില സാഹിത്യകാരന്മാർ ഇങ്ങനെ വിലപിക്കുന്നതായി കേട്ടു.ദുഖിച്ചതുകൊണ്ട് വല്ല ഫലവുമുണ്ടോ ? യോഗ്യന്മാര്ക്ക് ചിലതൊക്കെ വരും" 🟩വൈക്കം മുഹമ്മദ് ബഷീർ മലയാള സാഹിത്യ സാമ്രാജ്യത്തിലെ ഒരേയൊരു "സുൽത്താൻ" വിടപറഞ്ഞിട്ട് 28 കൊല്ലങ്ങൾ തികയുകയാണ്. ഒരുപക്ഷേ!! സാധാരണ മലയാളികളുടെ ഹൃദയത്തെ ഇത്രമേൽ സ്വാധീനിച്ച എഴുത്തുകൾ വൈക്കം മുഹമ്മദ് ബഷീർ എന്ന ഇതിഹാസത്തിന്റെ തൂലികയിൽ പിറന്നതാണ് എന്നതിൽ തർക്കമില്ല, ഒരോ കഥാപാത്രവും നമ്മുടെ വീട്ടിലെ ഒരംഗമായി മാറുന്ന ആ മാന്ത്രിക ഗ്രഹാതുരത്വം സമ്മാനിച്ച സാഹിത്യ കുലപതി!! ആ ഇരിപ്പിടം ഇന്നും പകരക്കാരനില്ലാതെ ശൂന്യമായി കിടക്കുന്നു, പക്ഷേ!! പാത്തുമ്മയുടെ ആടിനെയും ബാല്യകാലസഖിയെയും ഓർമ്മിക്കാത്ത ഒരു ദിനവും മലയാളികൾ കടന്നുപോകാറില്ല!! വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകൾ മലയാള ഭാഷക്ക് ആയുസ്സുള്ള കാലത്തോളം നിലനിൽക്കും!! -സൽമാൻ ഹനീഫ്

Muslim Students Federation

Image
"ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയ വിഹായസ്സിലെ വെള്ളിനക്ഷത്രമാണ് എം.എസ്.എഫ്" ====================================== 1936, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ഉജജ്യലമായ നേതൃത്വം വഹിക്കുന്ന രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ "മുസ്ലിം ലീഗും" "ഇന്ത്യൻ നാഷണൽ കോൺഗ്രസും" മുസ്ലിം ലീഗ് അധ്യക്ഷൻ ഖാഇദെ അസം മുഹമ്മദലി ജിന്നാ സാഹിബും, കോൺഗ്രസ് അധ്യക്ഷൻ ജവഹർലാൽ നെഹ്റുവും ഒന്നിച്ചിരുന്നു, ഇന്ത്യയിലെ വിദ്യാർത്ഥി സമൂഹത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കാൻ ഒരു പൊതു വിദ്യാർത്ഥി പ്രസ്ഥാനം എന്നതാണ് അജണ്ട, അങ്ങിനെ 1936 ഓഗസ്റ്റ് 12ന് AISF (All India Students Federation) രൂപീകൃതമായി......!! പക്ഷേ! AISF വേണ്ടത് പോലെ പ്രായോഗികമായില്ല, (പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി AISF നെ "അപഹരിച്ചു") ഇന്ത്യയിലെ മുസ്ലിം വിദ്യാർത്ഥി സമൂഹത്തിന്റെ സമൂലമായ പുരോഗതിക്കും ഉയർച്ചക്കും നായകത്വം വഹിക്കാൻ മുസ്ലിം ലീഗിന് സ്വന്തമായി ഒരു വിദ്യാർത്ഥി സംഘടന വേണം എന്ന ചിന്ത ജിന്നാ സാഹിബിൽ ഉടലെടുത്തു......!! ജിന്നാ സാഹിബിന്റെ നിർദേശപ്രകാരം മുഹമ്മദ് നുഅമാൻ എന്ന അലീഗറിലെ വിദ്യാർത്ഥി MSF ന്റെ രൂപീകരണത്തിന് ശ്...