സർ സയ്യിദ് മുഹമ്മദ് സഅദുള്ള
സർ സയ്യിദ് മുഹമ്മദ് സഅദുള്ള (1885-1955) ⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋ സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു സർ സയ്യിദ് മുഹമ്മദ് സഅദുള്ള.1885 മെയ് 21ന് ആസാമിലെ ഗുഹാവത്തിയിൽ ജനിച്ചു.... പ്രഗൽഭനായ അഭിഭാഷകനായിരുന്ന സർ സഅദുള്ള ആസാം ജനതയുടെ ആവേശമായിരുന്നു..... അസാം പ്രവിശ്യാ മുസ്ലിം ലീഗ് പ്രസിഡന്റും ദേശിയ എക്സിക്യുട്ടീവ് അംഗവുമായിരുന്ന സർ സഅദുള്ള ആസാമിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്നു (ബ്രിട്ടീഷ് ഇന്ത്യ), 1936ൽ പ്രവിശ്യാ ഗവൺമെന്റുകൾ രൂപീകരിക്കാൻ ബ്രിട്ടീഷ് അധികാരികൾ തീരുമാനിച്ചു.1937ൽ നടന്ന ആസാം പ്രവിശ്യാ ഇലക്ഷനിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടിയെങ്കിലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.പക്ഷേ മുസ്ലിം ലീഗിനെ ഗവർണർ ജനറൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയും, സർ സഅദുള്ള ആസാമിന്റെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു... 1936-38, 1939-1941,1942- 1946 എന്നിങ്ങനെ 3 തവണയായി 9 വർഷം സർ സഅദുളള ആസാമിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചു.ആസാമിന്റെ വിദ്യാഭ്യാസ മന്ത്രിയായും ഗുഹാവത്തി മുൻസിപ്പൽ ചെയർമാനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.... 1946ൽ ആസാം അസംബ്ലിയിൽ ...