സർ സയ്യിദ് മുഹമ്മദ് സഅദുള്ള

സർ സയ്യിദ് മുഹമ്മദ് സഅദുള്ള
(1885-1955)
⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋

സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു സർ സയ്യിദ് മുഹമ്മദ് സഅദുള്ള.1885 മെയ് 21ന് ആസാമിലെ ഗുഹാവത്തിയിൽ ജനിച്ചു....

പ്രഗൽഭനായ അഭിഭാഷകനായിരുന്ന സർ സഅദുള്ള ആസാം ജനതയുടെ ആവേശമായിരുന്നു.....

അസാം പ്രവിശ്യാ മുസ്ലിം ലീഗ് പ്രസിഡന്റും ദേശിയ എക്സിക്യുട്ടീവ് അംഗവുമായിരുന്ന സർ സഅദുള്ള ആസാമിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്നു (ബ്രിട്ടീഷ് ഇന്ത്യ),
1936ൽ പ്രവിശ്യാ ഗവൺമെന്റുകൾ രൂപീകരിക്കാൻ ബ്രിട്ടീഷ് അധികാരികൾ തീരുമാനിച്ചു.1937ൽ നടന്ന ആസാം പ്രവിശ്യാ ഇലക്ഷനിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടിയെങ്കിലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.പക്ഷേ മുസ്ലിം ലീഗിനെ ഗവർണർ ജനറൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയും,
സർ സഅദുള്ള ആസാമിന്റെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു...

1936-38, 1939-1941,1942- 1946 എന്നിങ്ങനെ 3 തവണയായി 9 വർഷം സർ സഅദുളള ആസാമിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചു.ആസാമിന്റെ വിദ്യാഭ്യാസ മന്ത്രിയായും ഗുഹാവത്തി മുൻസിപ്പൽ ചെയർമാനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്....

1946ൽ ആസാം അസംബ്ലിയിൽ നിന്നും ഇന്ത്യൻ ഭരണഘടനാനിർമ്മാണ സഭയിലേക്ക് മുസ്ലിം ലീഗ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട  അദ്ദേഹം ഭരണഘടനാ ഡ്രാഫ്റ്റിംങ്ങ് കമ്മറ്റിയിലെ ഏറ്റവും സുപ്രധാന അംഗമായിരുന്നു.
ബി.അർ അംബേദ്കറോടൊപ്പം ഭരണഘടനാ ഡ്രാഫ്റ്റിംങ്ങിൽ സജീവമായി പങ്കെടുത്ത അദ്ദേഹം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരേഒരു അംഗമായിരുന്നു......

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ഭരണഘടനാ നിർമ്മാണ സഭയിൽ അദ്ദേഹം പോരാട്ടങ്ങൾ നടത്തി...

അനാരോഗ്യം കാരണം സ്വാതന്ത്ര്യത്തിനു ശേഷം സജീവ രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം 1955 ജനുവരി 8 ന് മരണപ്പെട്ടു...

ഇന്ത്യയുടെ ചരിത്രത്താളുകളിൽ മുസ്ലിം ലീഗിന്റെ അഭിമാനം വാനിലുയർത്തിയ സർ സഅദുള്ളയെ പുതുതലമുറ പുനർവായിക്കണം....

ഇന്ന് ആസാമിലെ ഗുഹാവത്തിയിൽ എത്തിയ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ സർ സഅദുള്ളയുടെ ഖബറിടം സന്തർശിച്ചു....
ഏറെ സന്തോഷം.....

നമ്മുടെ ഗതകാലചരിത്രം പ്രൗഢമായിരുന്നു,
വിസ്മരിക്കുന്നവരാണ് ഏറ്റവും വലിയ നിർഭാഗ്യവാന്മാർ.....

✍
Salman Haneef
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

Comments

Post a Comment

Popular posts from this blog

വൈക്കം മുഹമ്മദ് ബഷീർ

ഇതെന്ത്നീതി സർക്കാരെ..

Muslim Students Federation