"സർ സയ്യിദ് അഹമ്മദ് ഖാൻ"

"സർ സയ്യിദ് അഹമ്മദ് ഖാൻ"
(1817 ഒക്ടോബർ 17 - 1898 മാർച്ച് 27)
⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്ലിം സമൂഹം ലക്ഷ്യമില്ലാതെ അലയുകയായിരുന്നു....
പ്രതിസന്ധികൾക്കും പീഡനങ്ങൾക്കും ഇടയിൽ വീർപ്പുമുട്ടിയവരായിരുന്നു മുസ്ലിംകൾ....
അവർ ഇരുട്ടിൽ തപ്പുകയായിരുന്നു.....

പക്ഷേ!
ആ അന്ധകാരത്തെ ഭേദിക്കാൻ ഒരു വിളക്ക് തെളിഞ്ഞു......
1817 ഒക്ടോബർ മാസം 17 ന് സർ സയ്യിദ് അഹമ്മദ് ഖാൻ എന്ന ഇന്ത്യൻ മുസ്ലിം ജനതയുടെ നവോഥാന നായകൻ ഭൂജാതനായി.....

പുരാന ദില്ലിയിലെ അദ്ദേഹത്തിന്റെ ഉമ്മയുടെ ഉപ്പയായിരുന്ന ഖ്യാജാ ഫരീദ് അഹമ്മദിന്റെ ഭവനത്തിലാണ് (ഹവേലി) സർ സയ്യിദ് ജനിച്ചത്.
മുഹമ്മദ് നബി(സ) യുടെ പരമ്പരയിലുള്ള കുടുംബമായിരുന്നു അവർ.കുടുംബപരമ്പരയിൽ നബി തങ്ങളുടെ മുപ്പത്തിയാറാമത് കൊച്ചുമകനായിരുന്നു പ്രിയപ്പെട്ട സർ സയ്യിദ്....
ഒരു ജനതയെ നയിക്കാൻ ഇതിലും മഹിതമായ കരുത്ത് മറ്റൊന്നില്ല "അഹിലുബൈത്ത്"

ഓരോ കാലത്തും,ഓരോ ദേശത്തും,ഓരോ സമൂഹത്തിലും അവരെ നയിക്കാൻ പ്രാപ്തരായ നായകന്മാരെ അല്ലാഹു നിയോഗിക്കും.....
ഇന്ത്യൻ മുസൽമാന് നാഥൻ കനിഞ്ഞരുളിയ മഹാഭാഗ്യമാണ് സർ സയ്യിദ് അഹമ്മദ് ഖാൻ.....

ചെറുപ്പത്തിലെ തന്നെ ആത്മീയ - ഭൗതീക വിദ്യാഭ്യാസം കരസ്ഥമാക്കിയ സർ സയ്യിദ് കാലം കാത്തിരുന്ന മഹാമനീഷിയായിരുന്നു.....

ഇന്ത്യയിലെ മുസ്സലിം ഉമ്മത്തിനായി സർ സയ്യിദ് നടത്തിയ പ്രവർത്തനങ്ങളും സേവനങ്ങളും ത്യാഗങ്ങളും വിവർണ്ണനാതീതമാണ്....
അക്ഷരാർത്ഥത്തിൽ സമുദായത്തിനായി ജീവിച്ചു മരിച്ച മഹാരഥൻ...

പിന്നോക്കം കൊണ്ട് അരിക് വൽക്കരിക്കപ്പെട്ട സമുദായം,
വൈദേശിക വിരുദ്ധ പോരാട്ടങ്ങളിൽ മുന്നും പിന്നും നോക്കാതെ എടുത്തുചാടി നഷ്ടങ്ങൾ മാത്രം കൈവരിക്കുന്ന ഒരു ജനത.......
1857ലെ ശിപ്പായി ലഹളക്ക് ശേഷം മുസ്ലിം ജനത നേരിട്ട കൊടിയ പീഢനങ്ങളും,പട്ടിണിയും,
പ്രയാസങ്ങളും.....

ഈ അവസരത്തിലാണ് ഒരു നിലാവെളിച്ചമായി തെളിനീരായി സർ സയ്യിദ് കടന്ന് വന്നത്,
അന്ന് അദ്ദേഹം ഉയർത്തിയ രണ്ട് മുദ്രാവാക്യങ്ങൾ,
ഇന്ത്യയിലെ മുസ്ലിംകളുടെ തലവര മാറ്റി വരച്ച രണ്ട് മുദ്രാവാക്യങ്ങൾ,
"ആധുനിക വിദ്യാഭ്യാസം"
"ആധുനിക രാഷ്ട്രീയം"

ആധുനിക വിദ്യാഭ്യാസത്തിലൂടെയും ആധുനിക രാഷ്ട്രീയത്തിലൂടെയും മാത്രമെ ഇന്ത്യൻ മുസ്ലിംകൾക്ക് അഭിമാനകരമായ പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളു എന്ന് അദ്ദേഹം മനസ്സിലാക്കി...

ഈ രണ്ട് വിപ്ലവകരമായ ആശയസംഹിതകളാണ് പിന്നീട് മുസ്ലിം സമുദായത്തിന്റെ സമൂലവും സർവ്വോന്മുകവുമായ പുരോഗതിക്കും വളർച്ചക്കും ചാലകശക്തിയായി മാറിയത്....

ആധുനിക വിദ്യാഭ്യാസം എന്ന സ്വപ്നം അലീഗർ യൂണിവേഴ്സിറ്റിയിലൂടെ (മുഹമ്മദൻ ആംഗ്ലോ ഒറിയന്റൽ കോളേജ്) അദ്ദേഹം സാക്ഷാത്കരിച്ചു.അതിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ചരിത്രത്തിൽ തുല്യതയില്ലാത്തവണ്ണം ഉദാത്തമായിരുന്നു.....
കോളേജിന്റെ സ്ഥാപനത്തായി അദ്ദേഹം നടത്തിയ സുദീർഘമായ യാത്രകൾ,
1870 ൽ ലണ്ടനിൽ പോയി താമസിച്ച് അവിടുത്തെ വിദ്യാഭ്യാസ രീതികളെയും,പദ്ധതികളെയും പഠിച്ച് വിലയിരുത്തിയ സർ സയ്യിദ് പിന്നീട് തിരിച്ചെത്തി.1875 ൽ സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.
1877 ജനുവരി 8ന് അന്നത്തെ വൈസ്രോയി ലിട്ടൺ പ്രഭു കോളേജിന്റെ തറക്കലിടുകയും ചെയ്തു...

പക്ഷേ!
ആധുനിക രാഷ്ട്രീയം "മുസ്ലിം ലീഗ്" എന്ന അദ്ദേഹത്തിന്റെ സ്വപ്നം സഫലമായത് സർയ്യിദിന്റെ മരണത്തിന് 8 വർഷങ്ങൾക്ക് ശേഷമായിരുന്നു.
1906 ഡിസംബർ 30 ന് ധാക്കയിലെ അഹ്സൻ മൻസിലിൽ ചേർന്ന മുഹമ്മദൻ എജ്യുക്കേഷണൽ കോൺഫറൻസിൽ വെച്ച് മുസ്ലിം ലീഗ് രൂപീകൃതമായി.സർ സയ്യിദിന്റെ സഹചാരികളായിരുന്ന നവാബ് സലീമുള്ള, നവാബ് വഖാറുൽ മുൽഖ്,നവാബ് മുഹ്സിനുൽ മുൽഖ് എന്നിവർ നേതൃത്വം നൽകി....
അവർ സർ സയ്യിദിന്റെ സ്വപ്നം സഫലമാക്കി.....

സർ സയ്യിദിന്റെ നേതൃത്വത്തിൽ നവോഥാന ശ്രമങ്ങൾക്ക് കരുത്ത് പകർന്ന നിരവധി സംരംഭങ്ങൾ...
ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ,
പാട്രിയോറ്റിക്ക് അസോസിയേഷൻ,
ഇന്ത്യാ സയിന്റിഫിക്ക് സൊസൈറ്റി,
മുഹമ്മദൻ എജ്യുക്കേഷണൽ കോൺഫറൻസ്,
ഉൾപ്പടെ നിരവധി ഉദാഹരണങ്ങൾ....

തന്റെ സമുദായത്തിന്റെ വിദ്യാഭാസ -സാമൂഹിക പുരോഗതിക്കായി മാന്യമായ ഏത് മാർഗ്ഗം സ്വീകരിക്കുവാനും ത്യാഗം ചെയ്യുവാനും അദ്ദേഹം തയ്യാറായിരുന്നു.ബ്രിട്ടീഷ്കാരുമായി സഹകരിച്ച് അനേകം പദ്ധതികളും സർ സയ്യിദ് നടപ്പിലാക്കി.....
അന്ന് അദ്ദേഹത്തെ കല്ലെറിഞ്ഞവർ,
പിന്നീട് പുകഴ്ത്തുക മാത്രമല്ല സർ സയ്യിദ് ഉയർത്തിയ മുന്നേറ്റത്തിന്റെ ഗുണഭോക്താക്കളുമായി തീർന്നു....

സമുദായത്തെ പരിഷ്കരിക്കുക മാത്രമല്ല,
ഇസ്ലാമിനെതിരെ വന്ന നുണയമ്പുകളെയും,ശത്രുക്കളെയും ആശയപരമായി നേരിടുകയും ചെയ്ത സർ സയ്യിദ് കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു....

നവാബ് മുഹ്സിനുൽ മുൽഖിന്റെ ഓർമ്മകളിൽ
"കോളേജ് നിർമ്മാണത്തിന്റെ ചർച്ചകൾ നടക്കുന്ന കാലത്ത്, ഒരു ദിവസം ബനാറാസിൽ രാത്രിയിൽ ശബ്ദം കേട്ടുകൊണ്ട് ഞാൻ ഉണർന്നു,
വെളിയിൽ നോക്കുമ്പോൾ കരഞ്ഞുകൊണ്ട് വരാന്തയിലൂടെ സർ സയ്യിദ് നടക്കുകയാണ്,
ഞാൻ ചോദിച്ചു "എന്ത് പറ്റി "
പൊട്ടിക്കരഞ്ഞുകൊണ്ട് സർ സയ്യിദ് പറഞ്ഞു "എന്റെ സമുദായത്തിന്റെ കാര്യമോർത്തിട്ട് എനിക്ക് സഹിക്കാനാവില്ല,നവാബ് എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമോ" സർ സയ്യിദ് വിതുമ്പുകയായിരുന്നു.അത്രമാത്രം സമുദായത്തെ സ്നേഹിച്ച മഹാൻ.....

അവസാനം 1898 മാർച്ച് 27 ന് സമുദായത്തെ തന്നെക്കാൾ സ്നേഹിക്കുകയും സമുദായത്തിന്റെ ജീവിതത്തിനായി സ്വന്തം ജീവിതം സമർപ്പിക്കുകയും ചെയ്ത ആ മഹാനുഭാവൻ വിടപറഞ്ഞു...

1898ൽ സർ സയ്യിദ് എന്ന സൂര്യൻ അസ്തമിച്ചപ്പോൾ,
അതേ വർഷം തന്നെ സീതീ സാഹിബ് എന്ന രണ്ടാം സർ സയ്യിദ് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് തറവാട്ടിൽ ഉദയം കൊണ്ടു എന്ന ചരിത്രസത്യം നാം കൂട്ടിവായിക്കണം...
അല്ലാഹുവിന്റെ അലംഘനീയമായ തീരുമാനം...!!

ഇന്ത്യയിലെ മുസ്ലിം സമൂഹവും,
മുസ്ലിം ലീഗ് പ്രസ്ഥാനവും അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു.
സർ സയ്യിദിന്റെ ചിന്തയിൽ
 "മുസ്ലിം രാഷ്ട്രീയം" എന്ന ആശയം ഉദിച്ചില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ ഉപഭൂഗണ്ഡത്തിൽ മുസ്ലിം ലീഗ് പിറവിയെടുക്കില്ലായിരുന്നു....
ഇന്ന് ഞാനും നിങ്ങളും മുസ്ലിം ലീഗായിരിക്കുന്നത് സർ സയ്യിദ് എന്ന നമ്മുടെ പൂർവ്വപിതാവിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിട്ടാണ് എന്ന വസ്തുത മറക്കരുത്....

ഇന്ന് നാം എല്ലാം ബോധപൂർവം വിസ്മരിക്കുകയാണ്,
ഇന്ത്യയിൽ "സ്വത്വരാഷ്ട്രീയത്തിന്" മുസ്ലിം ലീഗിന് അടിത്തറപാകായവർ,
പോറ്റിവളർത്തിയവർ,
നിലനിർത്താൻ ത്യാഗം ചെയ്തവർ.....
സർ സയ്യിദും,നവാബ് സലീമുള്ളയും,ഖാഇദെ അസം മുഹമ്മദലി ജിന്നാ സാഹിബും,ഡോ.അല്ലാമാ ഇഖ്ബാലും, മൗലാന മുഹമ്മദലിയും,ഖാഇദെ മില്ലത്തും, സീതി സാഹിബും,ബാഫഖി തങ്ങളും, സി.എച്ചും തുടങ്ങി പ്രശസ്തരും അപശ്രസ്തരുമായ നിരവധി അനവധി നായകന്മാർ.....

മറക്കില്ല,
ഒരിക്കലും മറക്കില്ല,
റൂഹുള്ള കാലത്തോളം,
അവസാന ശ്വാസം വരെയും,
നിങ്ങളാണ് എന്റെ നേതാക്കൾ,
നിങ്ങൾ പകർന്ന ആദർശസംഹിത നെഞ്ചിലേറ്റി,
നിങ്ങൾ കൈമാറിയ ഈ ഹരിത പതാകയേന്തി,
നിങ്ങൾ പോരാടി നേടിയെടുത്ത ഈ ഭാരത മണ്ണിൽ ഞാൻ മരിച്ച് വീഴുക തന്നെ ചെയ്യും.......

മുസ്ലിം ലീഗ് സിന്ദാബാദ്

"ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്"

✍
Salman Haneef
➖➖➖➖➖➖➖➖➖➖➖➖➖➖➖➖

Comments

Popular posts from this blog

വൈക്കം മുഹമ്മദ് ബഷീർ

ഇതെന്ത്നീതി സർക്കാരെ..

Muslim Students Federation