"അഡ്വ. എ.കെ.എം ഹസനുസ്സമാൻ സാഹിബ്"


Legend Leader of West Bengal Muslim Leauge,
Former Cabinet Minister for Industry & Commerce,West Bengal....
സ്വതന്ത്ര ഭാരതത്തിലെ ബംഗാൾ മുസ്ലിം ലീഗിന്റെ ഇതിഹാസപുരുഷൻ....
"അഡ്വ. എ.കെ.എം ഹസനുസ്സമാൻ സാഹിബ്"
കേരളത്തിന്റെ മണ്ണിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആവേശം സി.എച്ച് മുഹമ്മദ് കോയ സാഹിബായിരുന്നെങ്കിൽ,
അന്ന് അങ്ങ് വംഗനാട്ടിൽ ഒരു ജനതയുടെ പ്രതീക്ഷയും കരുത്തും എ.കെ.എം ഹസനുസ്സമാൻ സാഹിബായിരുന്നു.....
മുസ്ലിം ലീഗിനെ ബംഗാളിന്റെ മണ്ണിൽ പോറ്റി വളർത്തുന്നതിൽ എ.കെ.എം ഹസനുസ്സമാൻ സാഹിബ് വഹിച്ച പങ്ക് നിസ്തു
ലമായിരുന്നു....
നിരവധി തവണ എം.എൽ.എ ആയിരുന്ന എ.കെ.എം ഹസനുസ്സമാൻ നിസ്വാർത്ഥനായ പൊതുസേവകനായിരുന്നു....
അജയ് മുഖർജിയുടെ ബംഗ്ലാ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയ ഹസനുസ്സമാൻ സാഹിബ് പാർലമെന്ററി രംഗത്ത് മുസ്ലിം ലീഗിന് ബംഗാളിൽ ശക്തമായ അടിത്തറ പാകി....
ബ്രിട്ടീഷ് ഇന്ത്യയിൽ ബംഗാൾ ഭരിച്ചത് മുസ്ലിം ലീഗായിരുന്നെങ്കിൽ....
1971 ൽ സ്വതന്ത്ര ഇന്ത്യയിൽ പ്രൗഢമായ മറ്റൊരു ചരിതം രചിച്ച് അജയ് മുഖർജി മന്ത്രി സഭയിൽ ക്യാബിനറ്റ് റാങ്കിൽ വ്യവസായ - വാണിജ്യ വകുപ്പ് മന്ത്രിയായി എ.കെ.എം ഹസനുസ്സമാൻ സാഹിബ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.അദ്ദേഹത്തോടൊപ്പം രണ്ട് സഹമന്ത്രിമാരും,ചീഫ് വിപ്പും മുസ്ലിം ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലുണ്ടായിരുന്നു....
നിരവധി എം.എൽ.എമാരെ വിജയിപ്പിക്കുവാനും,
1971 ൽ മുഷിദാബാദ് ലോക്സഭ മണ്ഡലത്തിൽ നിന്നും മുസ്ലിം ലീഗ് പ്രതിനിധിയായി അബു താലിബ് ചൗധരിയെ വിജയിപ്പിക്കാൻ കഴിഞ്ഞതും ഹസനുസ്സമാൻ സാഹിബിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു....
മുസ്ലിം ലീഗ് ബംഗാൾ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി,ദേശിയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ഹസനുസ്സമാൻ സാഹിബ് അഭിമാനമായിരുന്നു....
സി.എച്ചിന്റെയും ഹസനുസ്സമാൻ സാഹിബിന്റെയും ജീവചരിത്രങ്ങൾക്ക് ഏറെ സമാനതകളുണ്ട്....
ചുരുങ്ങിയ കാലത്തെ ജീവിതം കൊണ്ട് സമുദായത്തിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനുമായി ഏറെ സേവനം ചെയ്ത മഹാന്മാർ....
1983 ൽ 56 മത്തെ വയസ്സിൽ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിടപറഞ്ഞുവെങ്കിൽ,
1996 ൽ 58 മത്തെ വയസ്സിൽ ഹസനുസ്സമാൻ സാഹിബും യാത്രയായി.....
സി.എച്ചിന്റെ പുത്രൻ,
മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി, ഡോക്ടറായ എം.കെ മുനീർ നിലവിൽ എം.എൽ.എയും മുമ്പ് കേരള മന്ത്രിസഭയിൽ അംഗവുമായിരുന്നു....
ഹസനുസ്സമാൻ സാഹിബിന്റെ പുത്രൻ,
മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി, ഡോക്ടറായ നൂറുസ്സമാൻ നിലവിൽ എം.എൽ.എയും മുമ്പ് മമത ബാനർജി മന്ത്രിസഭയിൽ അംഗവുമായിരുന്നു....
ഹസനുസ്സമാൻ സാഹിബിന്റെ വിയോഗം ബംഗാളിൽ മുസ്ലിം ലീഗിന്റെ മുന്നേറ്റത്തെ സാരമായി ബാധിച്ചു.പിന്നീട് കാര്യമായ നേട്ടങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഇന്നും ബംഗാളിന്റെ മണ്ണിൽ മുസ്ലിം ലീഗിന്റെ അടിത്തറ ഭദ്രമാണ്....
കൃത്യമായി,ആത്മാർത്ഥമായി പണിയെടുത്താൽ ബംഗാളിൽ ഹരിതരാഷ്ട്രീയത്തിന്റെ പ്രതാപകാലം വീണ്ടെടുക്കുവാൻ കഴിയും എന്നത് നിശ്ചയമാണ്...
നേതൃത്വം ഒന്ന് ഉണർന്ന് പ്രവർത്തിച്ചാലും...
എ.കെ.എം ഹസനുസ്സമാൻ സാഹിബ് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു....
നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടേ...ആമീൻ
ചരിത്രം മറക്കാനുള്ളതല്ല,
ഏറ്റുപറയേണ്ടതാണ്.....
Salman Haneef

Comments

  1. Yes.. he lives in our hearts. I am his grandson.

    ReplyDelete
  2. Masha Allah.. every time i see his pic it makes me think.

    ReplyDelete

Post a Comment

Popular posts from this blog

വൈക്കം മുഹമ്മദ് ബഷീർ

ഇതെന്ത്നീതി സർക്കാരെ..

Muslim Students Federation