കത്ര മസ്ജിദ്....


കത്ര മസ്ജിദ്....
മുസ്ലിം ലീഗിന്റെ പോരാട്ട ചരിത്രത്തിൽ തങ്കലിപികളാൽ എഴുത്തപ്പെട്ട ഒന്നാണ് മുർഷിദാബാദിലെ കത്ര മസ്ജിദുമായി ബന്ധപ്പെട്ട ഉജജ്യലമായ സമരം....
ബംഗാൾ മുസ്ലിം ലീഗിന്റെ ഐതിഹാസികമായ പോരാട്ട ചരിതം.....
നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ആരാധനാലയമാണ് 1793 ൽ മുർഷിദ് ഖുലി ഖാൻ മുർഷിദാബാദിൽ നിർമ്മിച്ച കത്ര മസ്ജിദ്....
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങൾ മുസ്ലിം സമൂഹത്തിന് ആരാധനകൾക്കായി വിട്ട് നൽകണമെന്ന് മുസ്ലിം ലീഗ് നേതൃത്വം പലതവണ സർക്കാരിനോട് ആവിശ്യപ്പെട്ടു.ആവിശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് ബംഗാളിലാകമാനം കാമ്പയിനും സമരങ്ങളും സംഘടിപ്പിച്ചു....
പക്ഷേ!
അധികാരികൾ കണ്ണ് തുറന്നില്ല.കമ്മ്യൂണിസ്റ്റ് മുഖ്യൻ ജ്യോതി ബസു അനങ്ങിയില്ല.സമരം പൂർവ്വാധികം ശക്തമാക്കാൻ ബംഗാൾ സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു....
ആദ്യപടിയായി മുർഷിദാബാദിലെ കത്ര മസ്ജിദിൽ നമസ്ക്കാരം നടത്തുമെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു.മുസ്ലിം ലീഗിന്റെ ശക്തിദുർഗ്ഗമായ മുർഷിദാബാദിൽ പ്രവർത്തകർ തയ്യാറെടുത്തു...
1988 ജൂൺ 24 ന് ഏകദേശം അമ്പതിനായിരത്തോളം വരുന്ന ജനസമൂഹം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ശഹാദത്ത് അലിയുടെ നേതൃത്വത്തിൽ കത്ര മസ്ജിദിലേക്ക് മുന്നേറി....
ബെർഹാംപൂരിലെ കർബലയിൽ പോലീസ് തടഞ്ഞു.പക്ഷേ മുസ്ലിം ലീഗ് പ്രവർത്തകർ ഒരടി പിന്നോട്ട് മാറിയില്ല,മുന്നോട്ട് തന്നെ...
കത്ര മസ്ജിദിന് മുന്നിൽ കാവൽ നിന്ന സൈന്യവും പോലീസും സമരഭടന്മാർക്ക് നേരെ വെടിയുതിർത്തു,
നിരവധി പേർ പിടഞ്ഞു വീണ് മരിച്ചു, നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റു....
അവകാശ പോരാട്ടത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം രക്തത്തിൽ മുക്കി....
നയനാരിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ 1980 ലെ അറബി ഭാഷാ സമരം കേരളത്തിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ പോരാട്ട വീര്യത്തിന്റെ പ്രതീകമാണെങ്കിൽ....
ജ്യോതി ബസുവിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ദാർഷ്ട്യത്തിനെതിരെ,
1988 ൽ കത്ര മസ്ജിദിലെ ആരാധനാ സ്വാതന്ത്ര്യത്തിനായി നടത്തിയ സമരം,ബംഗാളിലെ മുസ്ലിം ലീഗ് പ്രവർത്തകരുടെ നിലക്കാത്ത പോരാട്ട വീര്യത്തിന്റെ ഏറ്റവും അവിസ്മണീയവും പ്രൗഢവുമായ ഉദാഹരണമാണ്.....
ചരിത്രത്തെ വിസ്മരിക്കുവാൻ നമ്മുക്കാവില്ല....
ആ ഗതകാല പോരാട്ട വീര്യത്തെ ബംഗാളിന്റെ മണ്ണിൽ,മനസ്സുകളിൽ തട്ടിയുണർത്താനുള്ള സമയം ഏറെ അതിക്രമിച്ചു...
അഡ്വ.ഹസനുസ്സമാനും, അബു താലിബ് ചൗധരിയും,ഷഹാദത്ത് അലിയുമെല്ലാം നായകത്വം വഹിച്ച ബംഗാൾ മുസ്ലിം ലീഗിന് പുതുജീവൻ നൽകാൻ നേതൃത്വം തയ്യാറാകുമെന്ന പ്രതീക്ഷയോടെ....
Salman Haneef

Comments

Popular posts from this blog

വൈക്കം മുഹമ്മദ് ബഷീർ

ഇതെന്ത്നീതി സർക്കാരെ..

Muslim Students Federation