മുസ്ലിം ലീഗ്, "കനൽവഴികളെ അതിജയിച്ച നിലപാടുകൾ"

മുസ്ലിം ലീഗ്,
"കനൽവഴികളെ അതിജയിച്ച നിലപാടുകൾ"
======================================
======================================
മുസ്ലിം ലീഗിന്റെ സംസ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം വ്യക്തമാണ്.
വെറുതെ ഒരു നാൾ ഉയർന്ന് പൊങ്ങിയ ആശയമല്ല മുസ്ലിം ലീഗ്.
നിരന്തരമായ ചിന്തകളും നിരീക്ഷണങ്ങളും ചർച്ചകളും മുസ്ലിം ലീഗിന്റെ രൂപീകരണത്തിന് കാരണമായിട്ടുണ്ട്....

ഒരു ഭാഗത്ത് പ്രതിസന്ധികളുടെയും പിന്നോക്കാവസ്ഥയുടെയും ദുരിതങ്ങളിൽ നെടുവീർപ്പിടുകയാണ് സമുദായം...
മറ്റൊരു ഭാഗത്ത് സ്വാതന്ത്ര്യ സമര പോരാട്ട വീഥികളിൽ മുന്നും പിന്നും നോക്കാതെ എടുത്തു ചാടി നഷ്ടങ്ങൾ മാത്രം നേടി, ഉന്മൂലനം ചെയ്യപ്പെടുകയാണ് സമുദായം...
മുസ്ലിം സമൂഹത്തെ മുന്നിൽ നിർത്തി മറ്റുള്ളവർ നേട്ടം കൊയ്യുന്നു....

അത്തരം പരിതാപകരവും വേദനാജകവുമായ ഒരു സാഹചര്യത്തിലാണ്
"ആധുനിക രാഷ്ട്രീയം,
ആധുനിക വിദ്യാഭ്യാസം" എന്ന വിപ്ലവാത്മകമായ നവോഥാന മുദ്രാവാക്യം മുഴക്കി സർ സയ്യിദ് അഹമ്മദ് ഖാൻ, ഇരുട്ടിൽ തപ്പിയ ഈ സമുദായത്തിന് വെളിച്ചമേകുന്നത്.
ആ മുദ്രാവാക്യത്തിന്റെ പ്രതിഫലനമായിരുന്നു അലീഗർ സർവ്വകലാശാലയും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും....

മുഹമ്മദൻ ആംഗ്ലോ ഒറിയന്റൽ കോളേജ് (അലീഗർ സർവ്വകലാശാല) എന്ന സ്വപ്നം അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ യാഥാർത്ഥ്യമായെങ്കിലും,
സർ സയ്യിദിന്റെ മരണത്തിന് 8 വർഷങ്ങൾക്ക് ശേഷമാണ് 1906 ൽ മുസ്ലിം ലീഗ് സ്ഥാപിതമാകുന്നത്.....

ഇന്ത്യ എന്ന ബഹുസ്വര രാജ്യത്ത് ന്യൂനപക്ഷമെന്ന നിലയിൽ മുസ്ലിം സമൂഹത്തിന്റെ സമൂലമായ പുരോഗതിക്കും,അവകാശ സംരക്ഷണത്തിനും സംഘടിതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം,അതാണ് മുസ്ലിം ലീഗ്.....
സർ സയ്യിദിന്റെ ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞ്,
"മുസ്ലിം ലീഗ്" എന്ന രാഷ്ട്രിയ ശക്തി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പത്തിൽ (1906 ഡിസംബർ 30) ധാക്കയിലെ അഹ്സൻ മൻസിലിൽ നടന്ന മുഹമ്മദൻ എജ്യുക്കേഷണൽ കോൺഫറൻസിൽ വെച്ച് നവാബ് സലീമുള്ളയുടെ നേതൃത്വത്തിൽ രൂപപ്പെട്ടില്ലായിരുന്നുവെങ്കിൽ,
ഒരു പക്ഷേ! വൈദേശിക വിരുദ്ധ സമരാഗ്നിയിൽ ഞെരിഞ്ഞമർന്ന് നാമാവശേഷമായി,അന്തസുറ്റ പൈതൃകം പേറുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ അവശേഷിക്കുമായിരുന്നു....

പക്ഷേ!
മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ (മുസ്ലിം ലീഗിനെ) "വർഗ്ഗീയ" മുദ്ര ചാർത്തുന്ന പ്രവണത അന്നും ഇന്നും നിലനിൽക്കുന്നുണ്ട്.....

മുസ്ലിം ലീഗിന് ആദർശ - ആശയ അടിത്തറപാകിയവരിൽ പ്രധാനിയായ ലോകപ്രശസ്ത തത്വചിന്തകൻ, മഹാകവി ഡോ.അല്ലാമാ ഇഖ്ബാൽ ഇത്തരം വിമർശനങ്ങൾക്ക് കൃത്യവും,സുവ്യക്തവും,സുതാര്യവും,
ചിന്തനീയവുമായ മറുപടി നൽകുന്നുണ്ട്......
ചിന്തനീയവുമായ മറുപടി നൽകുന്നുണ്ട്......
"ഏതൊരു മതവും അവരുടെ സ്വന്തം മാർഗ്ഗങ്ങളിലൂടെ സ്വന്തന്ത്രമായി വികാസം പ്രാപിക്കുക" എന്ന തത്വം സങ്കുചിതവർഗ്ഗീയവികാരത്തിൽ നിന്നും ഉരുവം ചെയ്തതാണെന്നുള്ള ചിന്ത തെറ്റാണ്.......
വർഗ്ഗീയതയും സാമുദായിക ബോധവും രണ്ടാണ്.വർഗ്ഗീയത എന്നാൽ ഒരു സമുദായം ഇതരസമുദായങ്ങളോട് വിദ്വേഷം പുലർത്തുന്നതാണ്.അത് നിന്ദ്യവും ഹീനവുമാണ്.ഇതരസമുദായങ്ങളുടെ ആചാരങ്ങളോട്, നിയമങ്ങളോട്,
മത-സാമൂഹിക സ്ഥാപനങ്ങളോട് അങ്ങേയറ്റം ആദരവുള്ളയാളാണ് ഞാൻ.ഖുർആനികമായ അധ്യാപനമനുസരിച്ച് അവശ്യഘട്ടങ്ങളിൽ അവരുടെ ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകാനും ഞാൻ ബാധ്യസ്ഥനാണ്....

എന്നാൽ ഞാൻ എന്റെ സമുദായത്തെ സ്നേഹിക്കുന്നു.കാരണം എന്റെ സമുദായമാണ് എന്റെ ജീവിതത്തിന്റെയും, പെരുമാറ്റങ്ങളുടെയും ദിശ നിർണയിച്ച് തന്നത്.സ്വന്തം മതവിശ്വാസം നൽകി കൊണ്ട്,സ്വന്തം സാഹിത്യവും കലയും നൽകി കൊണ്ട്, സ്വന്തം സംസ്ക്കാരവും നാഗരികതയും നൽകി കൊണ്ട്,അത് വഴി എന്റെ വർത്തമാനകാല ബോധത്തിൽ സ്വന്തം ഭൂതകാലത്തിന്റെ പുന:സൃഷ്ടി നടത്തുകയും സജീവമായ ചാലകശക്തിയാക്കി പരിവർത്തിപ്പിക്കുയും ചെയ്തു കൊണ്ട് എന്നെ രൂപപ്പെടുത്തിയത് എന്റെ സമുദായമാണ്"
ഇഖ്ബാലിയൻ ചിന്തകൾ പ്രസക്തമായി ഇന്നും നിലനിൽക്കുന്നു....
മാത്രമല്ല,
ജനാധിപത്യ ഇന്ത്യയുടെ ഭരണഘടന അത്തരം സംഘാടനങ്ങൾക്കുള്ള അവകാശം വകവെച്ച് നൽകുന്നുമുണ്ട്...

ബ്രീട്ടീഷ് ഇന്ത്യയിലും,പിന്നീട് ജനാധിപത്യ ഇന്ത്യയിലും മുസ്ലിം ലീഗ് അതിന്റെ ലക്ഷ്യങ്ങൾ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ നിതാന്തമായ ജാഗ്രതപുലർത്താറുണ്ട്....
വർത്തമാനകാലത്ത് "സ്വത്വരാഷ്ട്രീയത്തിന്റെ" വിലയും,പ്രസക്തിയും നാം കൃത്യമായി അനുഭവിച്ചറിയിന്നുണ്ട്.
ഒരുപാട് രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്,അവർക്ക് പല വിശയങ്ങളിലും നൂറ്നാവാണ്,അഭിപ്രായങ്ങളുണ്ട്,
നിലപാടുകളുണ്ട്.
പക്ഷേ! ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ ഇവർ മൂകരും ബധിരരുമാണ്.അവർ ഉറക്കം നടിക്കുകയാണ്,അവരുടെ നാവിന്റെ ചലനശേഷി നഷ്ടപ്പെട്ടിരിക്കുന്നു......

ഇവിടെയാണ് മുസ്ലിം ലീഗിന്റെ അനിവാര്യതയും ആവശ്യകതയും.ചെറിയ ഒരു സംഘമാണെങ്കിലും അന്നും ഇന്നും ഇന്ത്യയിലെ മുസ്ലിം - ദളിത് ന്യൂനപക്ഷങ്ങളുടെ നാവും ശബ്ദവും മുസ്ലിം ലീഗ് മാത്രമാണ്....
"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്" എന്ന ഖുർആനിക വാക്യം എത്ര ഉദാത്തമാണ്....

പാർലമെന്റിന് അകത്തും പുറത്തും നീതി നിഷേധത്തിനെതിരിൽ,
അവകാശ സംരക്ഷണത്തിനായി മുസ്ലിം ലീഗ് ഉയർത്തുന്ന ജനാധിപത്യ പോരാട്ടങ്ങൾ,
മറ്റൊരു രാജ്യത്തെയും മുസ്ലിം സമൂഹത്തിന് ആർജിച്ചെടുക്കാൻ കഴിയാത്ത പതിറ്റാണ്ടുകൾ കൊണ്ട് പാകപ്പെടുത്തി മിനുക്കിയെടുത്ത അഭിമാനകരമായ ആശയധാരയുടെ,സംഘബലത്തിന്റെ കരുത്താണ്.....
നിലാവിന്റെ കൊടി അടയാളം തീയിൽ കുരുത്തതാണ്....

മുസ്ലിം ലീഗ് "എന്തിന്,എന്തിന്" എന്ന് നാഴികക്ക് നാൽപത് വട്ടം ചോദിച്ചുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുന്ന "അകത്തെ" മിർജാഫർമാരും "പുറത്തെ" അൾട്രാ സെക്കുലറിസ്റ്റ് - കമ്മ്യൂണിസ്റ്റ് കോക്കസും മടയന്മാരുടെ സ്വർഗ്ഗത്തിലാണ്....

സർ സയ്യിദിന്റെ ചിന്തയിൽ നിന്ന് അന്ന് തുടങ്ങീ...
ഇഖ്ബാലിലൂടെ മുസ്ലിം ലീഗ് ജിന്നയിലെത്തി....
മുഹമ്മദലി ജൗഹറിന്റെ ലാളനയേറ്റ്, ഖാഇദെമില്ലത്തിന് തണലിൽ,
സീതി സാഹിബിന് കരുത്തിൽ ലീഗ് വളർന്നു,മുസ്ലിം ലീഗ് വളർന്നൂ....

മുസ്ലിം ലീഗ് സിന്ദാബാദ്...
മുസ്ലിം ലീഗ് സിന്ദാബാദ്...
മുസ്ലിം ലീഗ് സിന്ദാബാദ്...
✍
Salman Haneef
Salman Haneef

Comments
Post a Comment