ഖാഇദേ അഹ്സം മുഹമ്മദലി ജിന്നാ സാഹിബ്...
സർ സയ്യിദിന്റെ ചിന്തയിൽ നിന്ന് അന്ന് തുടങ്ങി...
ഇഖ്‌ബാലിലൂടെ മുസ്ലിം ലീഗ് ജിന്നയിലെത്തി..
ഖാഇദേമില്ലത്തിന്റെ ലാളനയേറ്റ് ലീഗ് വളർന്നു..
മുസ്ലിം ലീഗ് വളർന്നു....
ഖാഇദേ അഹ്സം മുഹമ്മദലി ജിന്നാ സാഹിബ്...
പുതുതലമുറ ഏറെ പഠിക്കേണ്ട വ്യക്തിത്വമാണ് ജിന്നാ സാഹിബ്...
കോൺഗ്രസിന്റെയും ബ്രിട്ടീഷുകാരുടെയും കൂലി എഴുത്തുകാർ എഴുതി വെച്ച ചരിത്രമല്ല നാം വായിക്കേണ്ടത്. വസ്തുനിഷ്ഠമായി ജിന്നാ സാഹിബിന്റെ ചരിത്രം പഠിച്ചാൽ ഓരോ ഇന്ത്യൻ മുസ്ലിമാനും ആവേശം കൊണ്ട് കോരിത്തരിച്ചുപോകും...
ആരായിരുന്നു ജിന്നാ സാഹിബ് ?
ഇന്ത്യ ലോകത്തിന് സമ്മാനിച്ച പ്രതിഭാശാലിയായ നേതാവ്.ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ട വീഥിയിലെ മുന്നണി പോരാളി.ഇന്ത്യയിലെ മുസ്ലിം ജനസമൂഹത്തിന്റെ അജയ്യനായ നേതാവ്.ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അപ്പോസ്തലൻ.തന്റെ സമുദായത്തെ ഇത്രമേൽ സ്നേഹിച്ച ഒരു നേതാവ് ഇന്ത്യയുടെ ചരിത്രത്തിൽ ജിന്നാ സാഹിബ് മാത്രമായിരിക്കും...
കോൺഗ്രസിന്റെ സമുന്നതനായ നേതാവായിരിക്കുമ്പോൾ, തന്റെ സമുദായത്തിന് അവരിൽ നിന്ന് നീതി ലഭിക്കില്ല എന്ന് മനസ്സിലാക്കി ജിന്നാ സാഹിബ് മുസ്ലിം ലീഗിലേക്ക് കടന്ന് വന്നു. ജിന്നാ സാഹിബിന്റെ വരവോടെ മുസ്ലിം ലീഗ് രാജ്യത്ത് ശക്തി ആർജിക്കുകയുണ്ടായി...
സ്വാതന്ത്ര്യ സമര കാലത്ത് പല പ്രമുഖരും ബ്രിട്ടീഷ്കാരുമായി അഡ്ജസ്റ്റ്മെന്റുകൾ നടത്തിയപ്പോൾ, ഒരാളുടെ മുന്നിലും തല കുനിക്കാതെ പിറന്ന മണ്ണിനായി നിലകൊണ്ട ജിന്നാ സാഹിബ്...
മഹാത്മാഗാന്ധിജിയും നെഹ്റുവും ഉൾപ്പടെയുള്ള നേതാക്കൾ ജിന്നാ സാഹിബിനെ ഏറെ ബഹുമാനിച്ചിരുന്നു.അത്രമാത്രം കരുത്തും സ്വാധീനവും ജിന്നാ സാഹിബിന് രാജ്യത്തുണ്ടായിരുന്നു എന്നത് ശത്രുകൾ പോലും അംഗീകരിച്ചിരുന്നു.ജിന്നാ സാഹിബിനെ "ഖാഇദെ അസം" എന്ന പേര് വിളിച്ച് ബഹുമാനിച്ചത് ഗാന്ധിജിയാണ്...
ജിന്നാ സാഹിബിന്റെ പ്രഭാഷണം ശ്രവിക്കാൻ ലക്ഷങ്ങൾ തടിച്ചുകൂടുമായിരുന്നു.തന്റെ നിലപാടുകൾ ആരുടെ മുന്നിലും വിളിച്ചു പറയാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു.മുസ്ലിം സമുദായത്തിന്റെ ഉള്ളിൽ ചേരിതിരിവ് സൃഷ്ടിക്കാൻ ബ്രിട്ടീഷ്കാർ പല കുതന്ത്രങ്ങൾ മെനഞ്ഞപ്പോൾ അതിനെയെല്ലാം അദ്ദേഹം ചെറുത്ത് തോൽപിച്ചു.അന്നുണ്ടായിരുന്ന സർക്കാർ ആപ്ലിക്കേഷനുകളിൽ Religion: ഇസ്ലാം എന്നതിനു ശേഷം Caste: ശിയ/ സുന്നി എന്ന മറ്റൊരു ചോദ്യവും ബ്രിട്ടിഷ്കാർ കൊടുത്തിരുന്നു.സമുദായത്തെ ഭിന്നിപ്പിക്കാൻ ഇവർ നടത്തിയ തന്ത്രത്തെ ജിന്നാ സാഹിബ് പൊളിച്ചെഴുതി. അദ്ദേഹം സമുദായത്തോട് പാഞ്ഞു ..Religion: Islam എന്നും caste: muslim എന്നും നിങ്ങൾ എഴുതുക. ഇന്നും നമ്മൾ അത് പിൻപറ്റുന്നു...
നമ്മൾ അഭിമാനത്തോടെ പറയുന്ന ചരിത്രമുണ്ടല്ലോ...
ബംഗാളിൽ നിന്ന് ബി.അർ അംബേദ്ക്കറെ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് വിജയിപ്പിച്ച് വിട്ടത് മുസ്ലിം ലീഗിന്റെ ഇതിഹാസമായ ജിന്നാ സാഹിബിന്റെ നിർദേശത്തിലായിരുന്നു...
അചഞ്ചലമായ ഈമാനിന്റെ ഉടമയായിരുന്നു ജിന്നാ സാഹിബ്.തന്റെ സമുദായത്തിന്റെ വേദനകളെ ഓർത്തുകൊണ്ട് രാത്രിയുടെ യാമങ്ങളിൽ അദ്ദേഹം വിതുമ്പുമായിരുന്നു. മുസ്ലിം സമുദായത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അവർണ്ണനീയമായ സ്വാധീനത്തിൽ വിളറി പിടിച്ചവരാണ് അദ്ദേഹത്തിനെതിരിൽ കുപ്രചരണങ്ങൾ പടച്ച് വിട്ടത്.ഇന്ത്യാ വിഭജനമെന്നത് മുസ്ലിം ലീഗിന്റെയോ ജിന്നാ സാഹിബിന്റെയോ നിലപാടോ തീരുമാനമോ അല്ലായിരുന്നു എന്നത് ചരിത്ര യാഥാർത്യമാണ്.ഇന്ത്യ വിഭജനമെന്നത് ചില 'മാന്യൻമാരുടെയും' ബ്രിട്ടീഷ്കാരുടെയും വർഗ്ഗീയ ഫാസിസ്റ്റ്കളുടെയും തന്ത്രമായിരുന്നു..
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാന്ധിജി പോലും ആഗ്രഹിച്ചിരുന്നത് ജിന്നാ സാഹിബിനെയായിരുന്നു.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുകയും മുസ്ലിംങ്ങൾ ഇവിടെ നിലനിൽക്കുകയും മുസ്ലിം ലീഗും ജിന്നാ സാഹിബും ഇന്ത്യയിൽ ഉണ്ടാവുകയും ചെയ്താൽ, തങ്ങളുടെ സ്വപ്നങ്ങൾ ,പ്രധാനമന്ത്രി പദം ഉൾപ്പടെ ഇല്ലാതാവും എന്ന് മനസ്സിലാക്കിയ കോൺഗ്രസിലെ ചില മാന്യൻമാരും അതിന് കൂട്ട് നിന്ന മൗണ്ട് ബാറ്റണുമാണ് ഇന്ത്യാ വിഭജനത്തിലേക്കെത്തിച്ചത്....
പക്ഷേ! വിഭജനത്തിന്റെ പാപഭാരം മുസ്ലിം ലീഗിന്റെയും ജിന്നാ സാഹിബിന്റെയും തലയിലാക്കാൻ ഇവർ വിജയിച്ചു എന്നതാണ് വാസ്തവം.പാക്കിസ്ഥാന്റെ രൂപീകരണ ശേഷം വെറും ഒന്നര കൊല്ലം മാത്രമാണ് ജിന്നാ സാഹിബ് ഗവർണ്ണർ ജനറലായി സേവനം അനുഷ്ടിച്ചത്.1948 സെപ്തംബർ 9ന് ഇരുപതാം നൂറ്റാണ്ട് ദർശിച്ച കരുത്തനായ മുസ്ലിം നേതാവ് ഖാഇദെ അസം വിടപറഞ്ഞു....
അതായത് ഒരു പുരുഷായുസ്സ് മുഴുവൻ ഇന്ത്യാ രാജ്യത്തിനു വേണ്ടി സേവനം ചെയ്ത,രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടിയ ജിന്നാ സാഹിബ്, ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി തന്റെ ജീവിതം മാറ്റി വെച്ച ജിന്നാ സാഹിബിനെ നമ്മുക്ക് മറക്കാൻ കഴിയുമോ..?
ഇന്ത്യ രാജ്യവുമായി യാതൊരു പുലബന്ധവുമില്ലാത്ത ലെനിനെയും ചെഗുവേരയേയും സ്റ്റാലിനെയും നാടു നീളെ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ കൊണ്ട് നടക്കുമ്പോൾ, നമ്മുക്ക് ഏറെ സേവനം ചെയ്ത,മുസ്ലിം ലീഗിന് ഈ രാജ്യത്തിന്റെ മണ്ണിൽ വീറും ഉശിരും നൽകിയ ജിന്നാ സാഹിബിനെ ഒന്ന് സ്മരിക്കാനെങ്കിലും നാം തയ്യാറാവണം...
ജിന്നാ സാഹിബ് മരണപ്പെട്ടപ്പോൾ മക്കയിലായിരുന്ന മഹാനായ ബാഫഖി തങ്ങൾ റേഡിയോയിലൂടെ ഇന്ത്യയിലെ മുസ്ലിംങ്ങളോട് ആഹ്യാനം ചെയ്തു..."മഹാനായ നേതാവിനു വേണ്ടി മയ്യിത്ത് നമസ്കരിക്കുക...
വിശ്വവിഖ്യാതമായ ഇസ്ലാലാമിക കലാലയം,"ബാഖിയാത്തു സ്വാലിഹാത്ത്" പ്രിൻസിപ്പാളും നിരവധി പണ്ഡിതന്മാരുടെ ഗുരുവര്യനുമായിരുന്ന ശൈഖുന ആദം ഹസ്രത്ത് ജിന്നാ സാഹിബിന്റെ മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ ബാഖിയാത്തിൽ മയ്യത്ത് നമസ്ക്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തു.ആദം ഹസ്രത്ത് മുസ്ലിം ലീഗ് നേതാവ് കൂടിയായിരുന്നു...
വിഭജനത്തിനു ശേഷം സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ അവസാന കൗൺസിൽ ജിന്നാ സാഹിബിന്റെ അധ്യക്ഷതയിൽ കറാച്ചിയിൽ നടന്നു. ഭാരതത്തിലും മുസ്ലിം ലീഗ് നിലനിൽക്കുണമെന്ന് തീരുമാനിച്ചത് ജിന്നാ സാഹിബായിരുന്നു.മറിച്ചായിരുന്നു സംഭവിച്ചതെങ്കിൽ ഇന്ത്യയിൽ മുസ്ലിം ലീഗ് പുനഃസംഘടിപ്പിക്കില്ലായിരുന്നു....
ഇന്നും പ്രസക്തമായി ഭാരത മണ്ണിൽ തല ഉയർത്തി നിൽക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ നിലനിൽപ്പിലും വളർച്ചയിലും ജിന്നാ സാഹിബ് വഹിച്ച പങ്ക് നിസ്തുലമാണ്...
മുസ്ലിം ലീഗ് രണ്ടായി മാറി.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും, പാക്കിസ്ഥാൻ മുസ്ലിം ലീഗും.ഇന്ത്യൻ മുസ്ലിം ലീഗിന്റെ കൺവീനറായി ഖാഇദേമില്ലത്തിനെ നിർദ്ദേശിച്ചതും ജിന്നാ സാഹിബായിരുന്നു.ഇന്ത്യയിൽ നിന്നുള്ള നേതാക്കന്മാർ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവിടെ നടന്ന വികാരനിർഭരമായ സംഭവങ്ങൾ കണ്ണീരലിയിക്കുന്നതാണ്.ജിന്നാ സാഹിബ് ഏറെ വ്യസനത്തോടെ, കണ്ണീരോടെയാണ് അവരെ യാത്രയാക്കിയത്....
മൺമറഞ്ഞ നേതാക്കന്മാരെല്ലാം ജിന്നാ സാഹിബിനെ ഏറെ ബഹുമാനിച്ചിരുന്നു,സ്നേഹിച്ചിരുന്നു.
മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രപിതാവ് എന്ന നിലയിലാണ് ജിന്നാ സാഹിബിനെ പലരും മാറ്റി നിർത്താറുള്ളത്.പക്ഷേ ചരിത്ര സത്യങ്ങളെ വിസ്മരിക്കാൻ നമ്മുക്കാവില്ല.
കാലം നമ്മുക്ക് മാപ്പ് തരില്ല.
പ്രതിബന്ധങ്ങളെയും,അപകർഷതകളെയും വകച്ച് മാറ്റി ഒരു നാൾ സത്യം പുറത്ത് വരുക തന്നെ ചെയ്യും...
നമ്മുടെ ഗതകാല ചരിത്രങ്ങളും നായകരും പ്രൗഢമായിരുന്നു...
തള്ളിപ്പറയരുതെ...
സത്യസന്ധമായ ചരിത്രങ്ങളെ തേടുക,വായിക്കുക,മനസ്സിലക്കുക...
പ്രിയ നേതാവിനെ കുറിച്ച് കുറിക്കുവാൻ ഏറെയുണ്ട്....
തൽക്കാലം ചുരുക്കുകയാണ്.....
✍
സൽമാൻ ഹനീഫ്

Comments
Post a Comment