നിത്യഹരിത നായകന്മാർ.....


ബ്രിട്ടീഷ് ഇന്ത്യയിലും, സ്വതന്ത്ര്യ ഇന്ത്യയിലും മുസ്ലിം സമൂഹത്തിന് അഭിമാനത്തോടെ ഉയർത്തി കാണിക്കാൻ രണ്ട് നേതാക്കന്മാർ ഉണ്ടായിരുന്നു...
==================================

ഇന്ത്യ ലോകത്തിന് സമ്മാനിച്ച കരുത്തനായ രാഷ്ട്രീയ നേതാവ്.....

ഇരുപതാം നൂറ്റാണ്ട് ദർശിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അതികായകനായ മുസ്ലിം നേതാവ്....

അഹങ്കാരികളായിരുന്ന ബ്രിട്ടീഷ് മേലാളന്മാരെ ഒരു തരി പോലും വകവെക്കാതിരുന്ന ധീരനായ നേതാവ്...

തന്റെ സമുദായത്തിന്റെ അഭിമാനം ആരുടെ മുന്നിലും പണയം വെക്കാത്ത നേതാവ്...

അധികാരവർഗ്ഗത്തിന്റെ കസേരകളോ, പ്രൗഢിയോ, അവരുടെ മുഖമോ നോക്കാതെ തന്റെ സമുദായത്തിന്റെ, പാർശ്യവൽക്കരിക്കപ്പെട്ട ജനതയുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങിയ നേതാവ്...

ബ്രിട്ടീഷ് റോയൽ നേവിയുടെ അധിപൻ,ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന ലോർഡ് മൗണ്ട് ബാറ്റൺ പോലും ഏറെ ഭയപ്പെട്ടിരുന്നു ഈ നേതാവിനെ...

ബി.അർ അംബേദ്ക്കർ എന്ന ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുടെ ശിൽപ്പിയെ... അത് എഴുതാൻ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് വിജയിപ്പിച്ച് വിട്ടതിനു പിന്നിലും ഈ നേതാവിന്റെ കരങ്ങളായിരുന്നു...

ഖാഇദെ അഹ്സം മുഹമ്മദലി ജിന്നാ സാഹിബ്......
==================================

സ്വതന്ത്രാനന്തര ഭാരതത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായിരുന്ന നേതാവ്...

അനാഥരായിരുന്ന ഇന്ത്യൻ മുസ്ലിംകളെ സനാഥരാക്കി മാറ്റിയ മഹാ മനുഷ്യൻ...

നെഹ്റുവിന്റെയും, പട്ടേലിന്റെയും ഭീഷണികൾക്കു മുന്നിൽ പതറാതെ,പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും അവഗണിച്ച് ഇന്ത്യാ മഹാരാജ്യത്ത് മുസ്ലിം ലീഗിനെ പോറ്റി വളർത്തിയ മഹാരഥൻ...

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ദിശാബോധം നൽകിയ നേതാവ്....

ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്....
==================================
ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾ ഒട്ടനവധി വെല്ലുവിളികളും,പ്രതിസന്ധികളും നേരിടുന്ന വർത്തമാനകാലത്ത്...

മോഡിയും യോഗിയും വാഴുന്ന അസുരകാലത്ത്...

സർവ്വ മേഖലകളിലും ന്യൂനപക്ഷങ്ങൾ പിന്തള്ളപ്പെടുന്ന സാഹചര്യത്തിൽ...

ഒന്ന് ഉറക്കെ ശബ്ദിക്കാൻ പോലും ആരും തയ്യാറാകാത്ത ഒരു അവസ്ഥയിൽ...

ഖാഇദേ അഹ്സം ഉണ്ടായിരുന്നെങ്കിൽ
ഖാഇദേ മില്ലത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിക്കുകയാണ്....

പക്ഷേ....!!
ഇനിയൊരു ഖാഇദേ അഹ്സം വരാനില്ല...

ഇനിയൊരു ഖാഇദേ മില്ലത്തും വരാനില്ല...

ഒരു കാര്യം...!!
അവർ ഉയർത്തി പിടിച്ച ദൃഢമായ ആദർശവും, കൃത്യമായ നിലപാടുകളും നാം നമ്മുടെ ഭാഗമാക്കണം...

ഒരാളുടെയും പ്രീതിക്കായി നാം നമ്മുടെ നിലപാടുകളെ, നമ്മുടെ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തെ തകർക്കരുത്...

ഈ രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ആശ്രയമായി നമ്മൾ മാത്രമാണുള്ളത് എന്ന സത്യം നാം മറക്കാതിരിക്കുക...

 🖎
സൽമാൻ ഹനീഫ്

Comments

Popular posts from this blog

വൈക്കം മുഹമ്മദ് ബഷീർ

ഇതെന്ത്നീതി സർക്കാരെ..

Muslim Students Federation