ഉയരുക നീ മുസ്ലിം ലീഗിൻ പച്ചക്കൊടിയെ....





ഉയരുക നീ മുസ്ലിം ലീഗിന് പച്ചക്കൊടിയെ....
അഭിമാന തക്ബീറിൽ ഉയരും താരക കൊടിയെ....

സർ സയ്യിദിന്റെ ചിന്തയിൽ ഉദിച്ചൊരു കൊടി....
നവാബ് സലീമുള്ള അത് ഏറ്റ് പിടിച്ചു...

അല്ലാമ ഇഖ്‌ബാലിൻ കൈകളാൽ ഉയർത്തിയെ....
മൗലാന മുഹമ്മദലി തഖ്ബീർ മുഴക്കിയെ..

മുഹമ്മദലി ജിന്ന അത് കൈകളിലേന്തി...
ഭാരതമാകെ കൊടികൾ പാറി പറത്തി....

പിൻഗാമി ഖാഇദേമില്ലത്ത് ഉയർത്തിക്കെട്ടിയേ...
കൊടി ഭാരതത്തിന് വാനിലാകെ പാറി പറന്നേ...

സത്താർ സേട്ട് സാഹിബ് എന്ന കേമനായവർ...
മലബാറിൻ മണ്ണിൽ നാട്ടിയ പച്ചക്കൊടിയെ...

സീതി സാഹിബും ബി.പോക്കർ സാഹിബും...
ഉപ്പി സാഹിബും കൊടി കൈകളിലേന്തി....

ബാഫഖി തങ്ങൾ പൂക്കോയ തങ്ങൾ സി.എച്ച് എന്നവർ...
പാവനമാം ഹരിത കൊടിയേ നെഞ്ചിലേറ്റിയേ....

പാണക്കാട്ടെ പരിമളമാം ശിഹാബ് തങ്ങൾ..
ഉയർത്തിയ മുസ്ലിം ലീഗിന് പച്ചക്കൊടിയേ...

മെഹ്ബൂബെ മില്ലത്തും മുജാഹിദെ മില്ലത്തും...
പോരാടിയതും ഈ ഹരിത പതാകയുമേന്തി....

നിരവധി അനവധി നായകന്മാർ...
നമ്മുക്ക് മുന്നേ വിടപറഞ്ഞ കാരണവന്മാർ...

അവർ ചോരയും നീരും നൽകി പോറ്റി വളർത്തി..
ആ മുസ്ലിം ലീഗിൻ കൊടികൾ നാം ഉയരെ കെട്ടണം...

ഒരു തമ്പുരാന്റെ മുന്നിലും താഴെ വെക്കരുതെ...
നാം മരിച്ചാലും നമ്മുടെ മേലെ വെക്കണം...

ഭാരതത്തിൽ മുസ്ൽമാന്റെ ഇസ്സത്തായൊരു....
മുസ്ലിം ലീഗിന് കൊടി ഉയരുക നീ ഭാരതമാകെ....

✍
Salman Haneef

Comments

Popular posts from this blog

വൈക്കം മുഹമ്മദ് ബഷീർ

ഇതെന്ത്നീതി സർക്കാരെ..

Muslim Students Federation