സി.എച്ച് എന്ന മന്ദമാരുതൻ....

 സി.എച്ച് എന്ന മന്ദമാരുതൻ....


പിന്നോക്കത്തിന്റെ അപമാനത്താൽ തലകുനിച്ച് നിന്നൊരു സമുദായം....
പ്രതിസന്ധികളിൽ അമർന്ന് സിരകളിൽ രക്തചംക്രമണം നിലച്ച് മരവിച്ച് നിന്നൊരു ജനസമൂഹം...
അവിടേക്കാണ് സി.എച്ച് എന്ന മന്ദമാരുതൻ കടന്ന് വന്നത്....
സി.എച്ച് ഉറക്കെ വിളിച്ച് പറഞ്ഞു....
"എന്റെ സമുദായമെ,
യൂറോപ്പ് അന്ധകാരത്തിലാണ്ടു കിടന്നപ്പോൾ,
വിജ്ഞാനത്തിന്റെ വൈദ്യുതിയുമായി നിങ്ങളുടെ പൂർവികർ പാശ്ചാത്യർക്ക് വെളിച്ചം നൽകി...
അവരുടെ പിൻഗാമികൾ പിന്നോക്കത്തിന്റെ അപമാനഭാരവും പേറി,
അജ്ഞതയുടെ ചെളിക്കുണ്ടിൽ,
ദാരിദ്രത്തിന്റെ അഴുക്കുചാലിൽ പുഴുക്കളെ പോലെ അളച്ച് നടക്കുന്നു....
"പ്രിയപ്പെട്ട മക്കളെ,
അൽബറൂനിയുടെയും അൽഹസന്റെയും ലുക്ക്മാന്റെയും ഇബ്നുസിനയുടെയും ഗസ്സാലിയുടെയും സമുദായം പിന്നോക്കമാവാൻ പാടില്ല...
ക്ലോക്കും കടലാസ്സും പൂജ്യവും കണ്ടുപിടിച്ചവരുടെ മക്കൾ,
താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയും പടുത്തുയർത്തിയുവരുടെ സന്താനങ്ങൾ പിന്നോക്കമാവാൻ പാടില്ല...."
സി.എച്ചിന്റെ വാക്കുകൾ ഈ സമുദായത്തിന്റെ കർണ്ണപുടങ്ങളിൽ അലയടിച്ചു,
അവർ അഭിമാനത്താൽ ശിരസ്സുയർത്തി.....
സി.എച്ചിന്റെ ശബ്ദം ഒരു വൈദ്യുതി തരംഗമായി അവരുടെ സിരകളിൽ പ്രവഹിച്ചു,
മരവിച്ചിരുന്ന രക്തം തിളച്ചു,
അത് ചംക്രമണം നടത്തി....
മുസ്ലിം സമൂഹം ഉയർത്തെഴുന്നേറ്റു,
അവർ ഈ ഹരിത പതാകയുടെ കീഴിൽ സംഘടിച്ചു....
അവകാശപ്പെട്ടതൊക്കെയും നേടിയെടുത്തു...
സമഗ്രമായ പുരോഗതിയുടെ പാതയിൽ ലോക മുസ്ലിം സമൂഹത്തിന് തന്നെ മാതൃകയായി കേരളീയ മുസ്ലിം ഉമ്മത്ത് മുന്നേറി...
സി.എച്ച് പകർന്ന സ്വത്വബോധവും,അഭിമാന ബോധവും ഒരു തലമുറയുടെ ചിന്തകളെ സജീവമാക്കി...
ഇന്ന് ഞാനും നിങ്ങളും ഈ മണ്ണിൽ കാലുറപ്പിച്ച് നിൽക്കുന്നുണ്ടെങ്കിൽ,
അത് സി.എച്ച് മുഹമ്മദ് കോയ എന്ന അത്തോളിയിലെ ആലി മുസ്ലിയാരുടെ മകൻ,
നവാബ് സാദാ ലിയാഖത്തലി ഖാനെ പോലും അമ്പരപ്പിച്ച ആ അത്ഭുത മനുഷ്യൻ,
തന്റെ 56 വർഷത്തെ ജീവിതം ഈ സമൂഹത്തിന് സമർപ്പിച്ചത് കൊണ്ട് മാത്രമാണ്.....
വായിൽ വെള്ളിക്കരണ്ടി ഇല്ലാതെ അത്തോളി എന്ന കുഗ്രാമത്തിൽ ജനിച്ച് നഗരസഭ കൗൺസിലർ മുതൽ കേരളത്തിന്റെ മുഖ്യ മന്ത്രി പദം വരെ അലങ്കരിച്ച സി.എച്ച് എന്ന നേതാവ്...
ഒന്നും സമ്പാദിക്കാതെ,
ഒരു ജനതയെ നൂറ്റാണ്ടുകൾ അന്തസോടെ ജീവിക്കാൻ പ്രാപ്തമാക്കി വിടപറഞ്ഞ എന്റെ സി.എച്ച്...
ഉപരി വിപ്ലവമായ "മതേതരത്വം" സി.എച്ചിന്റെ നിലപാടല്ലായിരുന്നു...
ഒരു യഥാർത്ഥ മുസ്ലിമായി ജീവിച്ച്,
തന്റെ സമുദായത്തിന്റെ അവകാശങ്ങൾ അപകർഷതയുടെ ഒരു തരിപോലും കാട്ടാതെ അഭമാനത്തോടെ ചോദിച്ച് വാങ്ങിയ സി.എച്ചിനെക്കാൾ വലിയ മത-മനുഷ്യ സൗഹാർദ്ദത്തിന്റെ വക്താവ് കോരളക്കരയിൽ ജീവിച്ച് മറഞ്ഞിട്ടില്ല എന്നതും ചേർത്ത് വായിക്കണം...
പ്രസ്ഥാനത്തിന്റെ വളർച്ചയുടെ കാര്യത്തിൽ സി.എച്ച് കാർക്കശ്യകാരനായിരുന്നു...
1974 ൽ കേരളത്തിൽ മന്ത്രിയായിരുന്ന സി.എച്ച്,
മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമാണ്,
അന്നത്തെ ഉത്തർപ്രദേശ് നിയമസഭ ഇലക്ഷനിൽ മുസ്ലിം ലീഗിനെ കോൺഗ്രസ് അപമാനിച്ചപ്പോൾ, കേരളത്തിലെ മുന്നണിയോ ബന്ധങ്ങളോ നോക്കാതെ കോൺഗ്രസിനെതിരെ യുപിയുടെ തെരുവീഥികളിൽ പ്രചരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത്,മുസ്ലിം ലീഗിന് ഉജജ്യല വിജയം സമ്മാനിച്ച സി.എച്ച്....
പുതിയകാല "നായകന്മാർ" "തിരക്കുകൾക്കിടയിൽ" ഇടക്ക് ഇതൊക്കെ ഒന്ന് ഓർക്കണമേ....
ആ വിടപറയാത്ത വസന്തം "വിടചൊല്ലിയിട്ട്" ഇന്നേക്ക് 36 വർഷങ്ങൾ....
പക്ഷേ! ഇടനെഞ്ചിലാണ് സി.എച്ച്....
വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല സി.എച്ച് എന്ന ഇതിഹാസപുരുഷനെ....
അതെ,
അഭിമാനപൂർവം,
ഞാൻ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ അനുയായിയാണ്....
Salman Haneef
⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋

Comments

Popular posts from this blog

വൈക്കം മുഹമ്മദ് ബഷീർ

ഇതെന്ത്നീതി സർക്കാരെ..

Muslim Students Federation