ഇന്ത്യൻ ഭരണഘടനയും മുസ്‌ലിം ലീഗും
Reposted:
"ഇന്ത്യൻ ഭരണഘടനയും മുസ്‌ലിം ലീഗും"
====================================
1946ൽ ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തി,
അധികാര കൈമാറ്റമാറ്റത്തിനുള്ള മുന്നൊരുക്കങ്ങളായിരുന്നു ലക്ഷ്യം!!
1946ലെ പൊതുതെരഞ്ഞെടുപ്പിൽ മഹാനായ ജിന്നാ സാഹിബിന്റെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് കൈവരിച്ചത് ചരിത്ര വിജയമായിരുന്നു!!
ക്യാബിനറ്റ് മിഷൻ പ്ലാനിന്റെ ഭാഗമായി ഇന്ത്യക്ക് ഒരു വ്യവസ്ഥാപിത ഭരണഘടനാ നിർമ്മിക്കുവാൻ "ഭരണഘടനാ നിർമ്മാണ സഭ" രൂപീകരിക്കാൻ തീരുമാനിച്ചു.
ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു.
രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ് 208 സീറ്റും മുസ്‌ലിം ലീഗ് 73 സീറ്റും നേടി!!
ഖാഇദെ അഅസം മുഹമ്മദലി ജിന്നാ സാഹിബ്,
നവാബ് സാദാ ലിയാഖത്തലി ഖാൻ ഉൾപ്പടെ ഉഗ്രപ്രതാപികളായ മുസ്‌ലിം ലീഗ് നേതാക്കന്മാർ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഖാഇദെ അസമിന്റെ നിർദേശപ്രകാരം മുസ്‌ലിം ലീഗ് പിന്തുണയിലാണ് ഡോ.ബി.അർ അംബേദ്ക്കർ ബംഗാളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്!!
(പിന്നീട് ഭരണഘടനാ നിർമ്മാണ സഭയുടെ ചെയർമാനായി അംബേദ്ക്കർ നിയമിക്കപ്പെട്ടു)
ഭരണഘടന അസംബ്ലിയിൽ നിന്നാണ് ഇടക്കാല സർക്കാർ നിലവിൽ വന്നത്.
മുസ്‌ലിം ലീഗ് സെക്രട്ടറി ജനറൽ നവാബ് സാദാ ലിയാഖത്തലി ഖാൻ ആ സർക്കാരിൽ ധനകാര്യവകുപ്പ് മന്ത്രിയായിരുന്നു!!
1947 ഓഗസ്റ്റിൽ കോൺഗ്രസും മുസ്‌ലിം ലീഗും ബ്രിട്ടീഷ് ഗവണ്മെന്റും സംയുക്തമായി കൈകൊണ്ട "വിഭജനത്തിലൂടെ സ്വാതന്ത്ര്യം" എന്ന പദ്ധതിയിലൂടെ ഇന്ത്യാ ഉപഭൂഖണ്ഡം സ്വാതന്ത്ര്യം നേടുകയും "ഇന്ത്യ" "പാക്കിസ്ഥാൻ" എന്നീ രണ്ട് സ്വതന്ത്ര രാജ്യങ്ങൾ രൂപീകൃതമാകുകയും ചെയ്തു.
സ്വഭാവികമായി "ഭരണഘടനാ നിർമ്മാണ സഭ" രണ്ടായി മാറി. പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും അസംബ്ലികൾ നിലവിൽ വന്നു.
ഭുരിപക്ഷം വരുന്ന അംഗങ്ങൾ പാക്കിസ്ഥാന്റെ ഭാഗമായപ്പോൾ
ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ മുസ്‌ലിം ലീഗിന്റെ അംഗബലം 73ൽ നിന്നും 28ലേക്ക് ചുരുങ്ങി!!
ഹിന്ദി ഹൃദയഭൂമികയിലെ മുസ്‌ലിം ലീഗിന്റെ അഭിമാനതാരകം അഭിവധ്യനായ ചൗധരി ഖലീക്കുസമാൻ സാഹിബായിരുന്നു ഭരണഘടന അസംബ്ലിയുടെ "പ്രതിപക്ഷ" നേതൃത്വം അലങ്കരിച്ചത്.
ചൗധരി ഖലീക്കുസമാൻ, നവാബ് ഇസ്മായിൽ ഖാൻ, ഹസ്രത്ത് മൊഹാനീ, സത്താർ സേട്ട് സാഹിബ്, മെഹ്ബൂബ് അലി ബേഗ്, സർ സഅദുള്ള, ബി.പോക്കർ സാഹിബ്, Z.H. ലാരി, കെ.ടി.എം അഹമ്മദ് ഇബ്രാഹീം, ഏക മുസ്ലിം വനിതയായിരുന്ന ബീഗം അഹ്സാസു റസൂൽ ഉൾപ്പടെ 28 മുസ്‌ലിം ലീഗ് അംഗങ്ങൾ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങൾക്ക് ഉജ്ജ്വലമായ നേതൃത്വം നൽകി!!
1947 ഡിസംബർ 14ന് കറാച്ചിയിൽ നടന്ന മുസ്‌ലിം ലീഗ് കൗൺസിൽ ഇന്ത്യയിലും പാക്കിസ്ഥാനിലും പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ തീരുമാനിക്കുകയും മദ്രാസ് പ്രവിശ്യാ പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് ഇന്ത്യൻ യൂണിയന്റെ കൺവീനറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു!!
1948 ജനുവരിയിൽ,
സമുന്നതനായ മുസ്‌ലിം ലീഗ് നേതാവും അലീഗർ സർവ്വകലാശാല വൈസ് ചാൻസിലറുമായിരുന്ന നവാബ് ഇസ്മായിൽ ഖാൻ അസംബ്ലിയിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ യോഗം വിളിച്ചു കൂട്ടി പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ ബി.പോക്കർ സാഹിബിന്റെ നേതൃത്വത്തിൽ അത് ചെറുത്തു തോൽപ്പിച്ചു.
ചില അംഗങ്ങൾ രാജിവെച്ചു. ചൗധരി ഖലീക്കുസമാൻ സാഹിബ് പാക്കിസ്ഥാനിലേക്ക് പോയി!!
1948 മാർച്ച് 10ന് ഇന്ത്യൻ യൂണിയനിൽ മുസ്‌ലിം ലീഗ് പുനഃസംഘടിപ്പിക്കപ്പെട്ടു!!
സത്താർ സേട്ടു സാഹിബ് പാക്കിസ്ഥാനിൽ പോയ ഒഴിവിൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് മദ്രാസിൽ നിന്നും ഭരണഘടന അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു!!
മുസ്‌ലിം ലീഗ് അംഗങ്ങൾ 28ൽ നിന്നും 15ലേക്ക് ചുരുങ്ങി;
ആസാം:
സർ സഅദുള്ള
യു.പി:
ഹസ്രത്ത് മൊഹാനി
Z.H. ലാരി
ചൗധരി മാലി മുഹമ്മദ്
ബീഗം അഹ്സാസു റസൂൽ
നവാബ് ഇസ്മായിൽ ഖാൻ
മദ്രാസ്:
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്
ബി.പോക്കർ സാഹിബ്
മെഹ്ബൂബ് അലി ബേഗ്
കെ.ടി.എം അഹമ്മദ് ഇബ്രാഹീം
പശ്ചിമ ബംഗാൾ:
നാസറുദ്ദീൻ അഹമ്മദ്
ബീഹാർ:
നജ്മുൽ ഹുസൈൻ
മുഹമ്മദ് താഹിർ
ബോംബെ:
ഇബ്രാഹീം ഇസ്മായിൽ ചുന്ദിഗർ
സെൻട്രൽ പ്രൊവിൻസസ്:
കെ.എൻ കരീമുദ്ദീൻ
കെ.എ മുഹമ്മദ് സാഹിബ്
മുസ്‌ലിം ലീഗ് നേതാവും ആസാമിന്റെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന സർ സഅദുള്ള ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായിരുന്നു.
ഭരണഘടന അസംബ്ലിയിലെ മിനുറ്റ്സ് ഒന്ന് പരിശോധിച്ചാൽ അഭിമാനം കൊണ്ട് നാം പുളകിതരാകും,
ഇന്ത്യയിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ആത്മാഭിമാനത്തോടെ തങ്ങളുടെ വിശ്വാസം മുറുകെപിടിച്ച് ജീവിക്കാൻ പരിരക്ഷയും പിൻബലവുമേകുന്ന നിയമങ്ങൾ ഭരണഘടനയിൽ രേഖപ്പെടുത്താൻ മുസ്‌ലിം ലീഗ് നേതാക്കന്മാർ നടത്തിയ സിംഹഗർജ്ജനങ്ങൾ നമ്മുക്ക് കാണാം. മാത്രമല്ല രാജ്യത്തിന്റെ പുനർനിർമ്മാണത്തിലും സാമ്പത്തിക -വാണിജ്യ -വ്യവസായിക - വികസന രംഗങ്ങളിലെ നയരൂപീകരണങ്ങളിലെല്ലാം മുസ്‌ലിം ലീഗ് പ്രതിനിധികൾ നടത്തിയ ഇടപെടലുകൾ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിയിരിക്കുന്നു.
അസംബ്ലിയിലെ ഡിബേറ്റുകളിലൂടെ കണ്ണോടിച്ചാൽ നിരന്തരം ഒരു നാമം നമുക്ക് കാണാം,
ആ ശബ്ദം നമ്മുടെ കാതുകളിൽ പ്രകമ്പനം കൊള്ളും
"ബി.പോക്കർ സാഹിബ് ബഹാദൂർ"
ആ മഹാനായ നേതാവിനെ ഇന്ന് പുതുതലമുറ മറക്കുന്നത് വേദനാജകമാണ്!!
ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്,
പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ മുസ്‌ലിം ലീഗിനോട് എന്നും കടപ്പെട്ടിരിക്കുന്നു!!
1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടന അസംബ്ലിയിൽ പാസാക്കി,
1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു,
1952 വരെ താൽക്കാലിക പാർലമെന്റായി പ്രവർത്തിച്ചത് ഭരണഘടന അസംബ്ലിയായിരുന്നു!!
ചിത്രം:
ഭരണഘടനയുടെ നിർമ്മാണം പൂർത്തീകരിച്ചപ്പോൾ അതിൽ ഒപ്പ് വെക്കുന്ന മുസ്‌ലിം ലീഗിന്റെ ആദരണീയനായ പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്!!
സൽമാൻ ഹനീഫ്
Comments
Post a Comment