Posts

സർ സയ്യിദ് മുഹമ്മദ് സഅദുള്ള

Image
സർ സയ്യിദ് മുഹമ്മദ് സഅദുള്ള (1885-1955) ⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋ സർവ്വേന്ത്യാ മുസ്ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു സർ സയ്യിദ് മുഹമ്മദ് സഅദുള്ള.1885 മെയ് 21ന് ആസാമിലെ ഗുഹാവത്തിയിൽ ജനിച്ചു.... പ്രഗൽഭനായ അഭിഭാഷകനായിരുന്ന സർ സഅദുള്ള ആസാം ജനതയുടെ ആവേശമായിരുന്നു..... അസാം പ്രവിശ്യാ മുസ്ലിം ലീഗ് പ്രസിഡന്റും ദേശിയ എക്സിക്യുട്ടീവ് അംഗവുമായിരുന്ന സർ സഅദുള്ള ആസാമിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്നു (ബ്രിട്ടീഷ് ഇന്ത്യ), 1936ൽ പ്രവിശ്യാ ഗവൺമെന്റുകൾ രൂപീകരിക്കാൻ ബ്രിട്ടീഷ് അധികാരികൾ തീരുമാനിച്ചു.1937ൽ നടന്ന ആസാം പ്രവിശ്യാ ഇലക്ഷനിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടിയെങ്കിലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല.പക്ഷേ മുസ്ലിം ലീഗിനെ ഗവർണർ ജനറൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയും, സർ സഅദുള്ള ആസാമിന്റെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു... 1936-38, 1939-1941,1942- 1946 എന്നിങ്ങനെ 3 തവണയായി 9 വർഷം സർ സഅദുളള ആസാമിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചു.ആസാമിന്റെ വിദ്യാഭ്യാസ മന്ത്രിയായും ഗുഹാവത്തി മുൻസിപ്പൽ ചെയർമാനായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.... 1946ൽ ആസാം അസംബ്ലിയിൽ ...
അഭിമാനത്തെയും,സ്വത്വത്തെയും ചോദ്യം ചെയ്താൽ,വെല്ലുവിളിച്ചാൽ... പൂർവ്വാധികം ഉശിരോടെ അത് ഉയർത്തുകയും,പ്രകടമാക്കുകയും ചെയ്യുക എന്നതാണ് ധീരന്മാരുടെ പാരമ്പര്യം.... ബ്രിട്ടീഷ്കാരന്റെ മുന്നിൽ നടുവ് വളച്ച സവർക്കറുടെ പിൻഗാമികൾ, ചൈനക്കായി മുദ്രാവാക്യം മുഴക്കിയവരുടെ അനുയായികൾ, അവർ കുരക്കട്ടേ.... ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപൻ ജോർജ്ജ് ചക്രവർത്തിക്ക് നേരെ വിരൽ ചൂണ്ടിയ മൗലാന മുഹമ്മദലിയുടെ പിന്മുറക്കാർ, മൗണ്ട് ബാറ്റണ് മുന്നിൽ നിവർന്ന് നിന്ന ഖാഇദെമില്ലത്തിന്റെ മക്കൾ, അവർ ഉയിരുള്ള കാലത്തോളം കൊടി ഉയരെ ഉയർത്തുക തന്നെ ചെയ്യും... Salman Haneef

"സർ സയ്യിദ് അഹമ്മദ് ഖാൻ"

Image
" സർ സയ്യിദ് അഹമ്മദ് ഖാൻ" (1817 ഒക്ടോബർ 17 - 1898 മാർച്ച് 27) ⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋⚋ ⚋ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്ലിം സമൂഹം ലക്ഷ്യമില്ലാതെ അലയുകയായിരുന്നു.... പ്രതിസന്ധികൾക്കും പീഡനങ്ങൾക്കും ഇടയിൽ വീർപ്പുമുട്ടിയവരായിരുന്നു മുസ്ലിംകൾ.... അവർ ഇരുട്ടിൽ തപ്പുകയായിരുന്നു..... പക്ഷേ! ആ അന്ധകാരത്തെ ഭേദിക്കാൻ ഒരു വിളക്ക് തെളിഞ്ഞു...... 1817 ഒക്ടോബർ മാസം 17 ന് സർ സയ്യിദ് അഹമ്മദ് ഖാൻ എന്ന ഇന്ത്യൻ മുസ്ലിം ജനതയുടെ നവോഥാന നായകൻ ഭൂജാതനായി..... പുരാന ദില്ലിയിലെ അദ്ദേഹത്തിന്റെ ഉമ്മയുടെ ഉപ്പയായിരുന്ന ഖ്യാജാ ഫരീദ് അഹമ്മദിന്റെ ഭവനത്തിലാണ് (ഹവേലി) സർ സയ്യിദ് ജനിച്ചത്. മുഹമ്മദ് നബി(സ) യുടെ പരമ്പരയിലുള്ള കുടുംബമായിരുന്നു അവർ.കുടുംബപരമ്പരയിൽ നബി തങ്ങളുടെ മുപ്പത്തിയാറാമത് കൊച്ചുമകനായിരുന്നു പ്രിയപ്പെട്ട സർ സയ്യിദ്.... ഒരു ജനതയെ നയിക്കാൻ ഇതിലും മഹിതമായ കരുത്ത് മറ്റൊന്നില്ല "അഹിലുബൈത്ത്" ഓരോ കാലത്തും,ഓരോ ദേശത്തും,ഓരോ സമൂഹത്തിലും അവരെ നയിക്കാൻ പ്രാപ്തരായ നായകന്മാരെ അല്ലാഹു നിയോഗിക്കും..... ഇന്ത്യൻ മുസൽമാന് നാഥൻ കനിഞ്ഞരുളിയ മഹാഭാഗ്യമാണ് സർ സയ്യിദ് അഹമ്മദ് ഖാൻ..... ചെറുപ...

കത്ര മസ്ജിദ്....

Image
കത്ര മസ്ജിദ്.... മുസ്ലിം ലീഗിന്റെ പോരാട്ട ചരിത്രത്തിൽ തങ്കലിപികളാൽ എഴുത്തപ്പെട്ട ഒന്നാണ് മുർഷിദാബാദിലെ കത്ര മസ്ജിദുമായി ബന്ധപ്പെട്ട ഉജജ്യലമായ സമരം.... ബംഗാൾ മുസ്ലിം ലീഗിന്റെ ഐതിഹാസികമായ പോരാട്ട ചരിതം..... നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ആരാധനാലയമാണ് 1793 ൽ മുർഷിദ് ഖുലി ഖാൻ മുർഷിദാബാദിൽ നിർമ്മിച്ച കത്ര മസ്ജിദ്.... ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ആരാധനാലയങ്ങൾ മുസ്ലിം സമൂഹത്തിന് ആരാധനകൾക്കായി വിട്ട് നൽകണമെന്ന് മുസ്ലിം ലീഗ് നേതൃത്വം പലതവണ സർക്കാരിനോട് ആവിശ്യപ്പെട്ടു.ആവിശ്യം ഉന്നയിച്ച് മുസ്ലിം ലീഗ് ബംഗാളിലാകമാനം കാമ്പയിനും സമരങ്ങളും സംഘടിപ്പിച്ചു.... പക്ഷേ! അധികാരികൾ കണ്ണ് തുറന്നില്ല.കമ്മ്യൂണിസ്റ്റ് മുഖ്യൻ ജ്യോതി ബസു അനങ്ങിയില്ല.സമരം പൂർവ്വാധികം ശക്തമാക്കാൻ ബംഗാൾ സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചു.... ആദ്യപടിയായി മുർഷിദാബാദിലെ കത്ര മസ്ജിദിൽ നമസ്ക്കാരം നടത്തുമെന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ചു.മുസ്ലിം ലീഗിന്റെ ശക്തിദുർഗ്ഗമായ മുർഷിദാബാദിൽ പ്രവർത്തകർ തയ്യാറെടുത്തു... 1988 ജൂൺ 24 ന് ഏകദേശം അമ്പതിനായിരത്തോളം വരുന്ന ജനസമൂഹം മുസ്ലിം ലീഗ് സംസ്ഥ...

"അഡ്വ. എ.കെ.എം ഹസനുസ്സമാൻ സാഹിബ്"

Image
Legend Leader of West Bengal Muslim Leauge, Former Cabinet Minister for Industry & Commerce,West Bengal.... Adv AKM Hasanuzzaman Sahib സ്വതന്ത്ര ഭാരതത്തിലെ ബംഗാൾ മുസ്ലിം ലീഗിന്റെ ഇതിഹാസപുരുഷൻ.... "അഡ്വ. എ.കെ.എം ഹസനുസ്സമാൻ സാഹിബ്" കേരളത്തിന്റെ മണ്ണിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ ആവേശം സി.എച്ച് മുഹമ്മദ് കോയ സാഹിബായിരുന്നെങ്കിൽ, അന്ന് അങ്ങ് വംഗനാട്ടിൽ ഒരു ജനതയുടെ പ്രതീക്ഷയും കരുത്തും എ.കെ.എം ഹസനുസ്സമാൻ സാഹിബായിരുന്നു..... മുസ്ലിം ലീഗിനെ ബംഗാളിന്റെ മണ്ണിൽ പോറ്റി വളർത്തുന്നതിൽ എ.കെ.എം ഹസനുസ്സമാൻ സാഹിബ് വഹിച്ച പങ്ക് നിസ്തു ലമായിരുന്നു.... നിരവധി തവണ എം.എൽ.എ ആയിരുന്ന എ.കെ.എം ഹസനുസ്സമാൻ നിസ്വാർത്ഥനായ പൊതുസേവകനായിരുന്നു.... അജയ് മുഖർജിയുടെ ബംഗ്ലാ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയ ഹസനുസ്സമാൻ സാഹിബ് പാർലമെന്ററി രംഗത്ത് മുസ്ലിം ലീഗിന് ബംഗാളിൽ ശക്തമായ അടിത്തറ പാകി.... ബ്രിട്ടീഷ് ഇന്ത്യയിൽ ബംഗാൾ ഭരിച്ചത് മുസ്ലിം ലീഗായിരുന്നെങ്കിൽ.... 1971 ൽ സ്വതന്ത്ര ഇന്ത്യയിൽ പ്രൗഢമായ മറ്റൊരു ചരിതം രചിച്ച് അജയ് മുഖർജി മന്ത്രി സഭയിൽ ക്യാബിനറ്റ് റാങ്കിൽ വ്യവസായ - വാണിജ്യ വകുപ്പ് മന്ത...

"മരുഭൂമിയിലെ സിംഹം"

Image
1931,സെപ്തംബർ 16 ഇറ്റാലിയൻ അധിനിവേശത്തിനെതിരെ ലിബിയയുടെ മണ്ണിൽ പോരാട്ടത്തിന്റെ പോർവിളി മുഴക്കിയ "മരുഭൂമിയിലെ സിംഹം" ശഹീദ് ഉമർ മുഖ്താറിന്റെ ധീരരക്തസാക്ഷിത്വത്തിന് 88 വയസ്സ്..... ബദറിലും,ഉഹദിലും,ഖൈബറിലും, ഖൻദഖിലും,ഖർബലയിലും... അനവധി നിരവധി പോരാട്ടങ്ങളിൽ... ഈമാനിന്റെ കരുത്തിൽ ചങ്കൂറ്റത്തോടെ നിലയുറപ്പിച്ച ഒരു സമൂഹത്തെയാണ് ചിലർ കണ്ണുരുട്ടി ഭയപ്പെടുത്താൻ നോക്കുന്നത്... പത്തായപ്പുരകളിൽ ഒളിച്ചിരുന്നവർ... ബ്രിട്ടീഷ്കാരന് പാദസേവ ചെയ്തവർ അവർ.... പക്ഷേ!.. ഞങ്ങളുടെ ഗതകാലങ്ങൾ ധീരമായ പോരാട്ടങ്ങളുടേതാണ്.... Salman Haneef

മുസ്ലിം ലീഗിന്റെ രണ്ട് അധ്യക്ഷൻമാർ ....

Image
മുസ്ലിം ലീഗിന്റെ മഹാരഥന്മാരായ രണ്ട് അധ്യക്ഷൻമാർ അന്തിയുറങ്ങുന്നത് രണ്ട് പുണ്യഗേഹങ്ങളുടെ ചാരത്താണ്.... (1) മൗലാനാ മുഹമ്മദലി ജൗഹർ: ഫലസ്തീനിലെ ബൈത്തുൽ മുഖദ്ദിസിന്റെ ചാരത്ത് അനേകം പ്രവാചകവര്യന്മാരോടൊപ്പം അന്ത്യവിശ്രമം കൊള്ളുന്നു... (2) സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ: മക്കയിലെ മസ്ജിദുൽ ഹറമിന്റെ അരികിലെ ജന്നത്തുൽ മുഅല്ലയിൽ വല്ലുമ്മയായ മഹതി ഖദീജ ബീവി(റ) ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു... എത്ര ഭാഗ്യം ലഭിച്ചവർ... അല്ലാഹു അവരോടൊപ്പം നമ്മെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാവട്ടേ...ആമീൻ ✍ സൽമാൻ ഹീനീഫ്